ദുബായിൽ ഹോട്ടലിൽ തീപിടിത്തം: രണ്ട് പേർ മരിച്ചു

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Nov 02, 2024, 12:21 PM | 0 min read

ദുബായ് > ദുബായിൽ ഹോട്ടലിലുണ്ടായ തീപിടിത്തത്തിൽ രണ്ട് പേർ മരിച്ചു. ദുബായിലെ നയിഫ് പ്രദേശത്തുള്ള ഒരു ഹോട്ടലിനാണ് തീപിടിച്ചത്. തീപിടിത്തത്തെ തുടർന്നുണ്ടായ പുക ശ്വസിച്ചതാണ് രണ്ട്പേരുടെയും മരണ കാരണമെന്ന് ദുബായ് മീഡിയ ഓഫീസ് അറിയിച്ചു.

തീപിടിത്തമുണ്ടായി നിമിഷങ്ങൾക്കകം ദുബായ് സിവിൽ ഡിഫൻസ് ടീം സ്ഥലത്തെത്തി രക്ഷാപ്രവർത്തനം ആരംഭിച്ചു. തീപിടിത്തം നിയന്ത്രണവിധേയമാക്കാനുള്ള നടപടികൾ സ്വീകരിച്ചു. കെട്ടിടത്തിൽ നിന്നും ആളുകളെ ഒഴിപ്പിച്ചതായാണ് വിവരം. തീപിടിത്തത്തിൽ മരിച്ച രണ്ട് പേരുടെയും കുടുംബത്തിന് ജനറൽ ഡയറക്ടറേറ്റ് ഓഫ് സിവിൽ ഡിഫൻസ് അനുശോചനം രേഖപ്പെടുത്തി.

 



deshabhimani section

Related News

View More
0 comments
Sort by

Home