ഇന്ത്യയെപ്പറ്റിയുള്ള വിവരങ്ങൾ വാഷിങ്ടൺ പോസ്റ്റിന് ചോർത്തി നൽകിയെന്ന് കനേഡിയൻ ഉദ്യോ​ഗസ്ഥ

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Oct 30, 2024, 04:08 PM | 0 min read

ഒട്ടാവ > ഖലിസ്ഥാൻ നേതാവ് നിജ്ജാറിന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് ഇന്ത്യയെപ്പറ്റിയുള്ള ഇന്റലിജൻസ് വിവരങ്ങൾ അമേരിക്കൻ മാധ്യമത്തിന് ചോർത്തി നൽകിയതായി സമ്മതിച്ച് കനേഡിയൻ ഉദ്യോ​ഗസ്ഥ. പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോയുടെ സുരക്ഷ ഉപദേഷ്ടാവായ നതാലിയ ഡ്രൗവിനാണ് ഇന്ത്യയെപ്പറ്റിയുള്ള വിവരങ്ങൾ വാഷിങ്ടൺ പോസ്റ്റിന് ചോർത്തി നൽകിയതായി സമ്മതിച്ചത്.

കാനഡയിൽ നടന്ന കൊലയിൽ ഇന്ത്യയ്ക്ക് പങ്കുണ്ടെന്ന അടിസ്ഥാനരഹിതമായ വിവരങ്ങളാണ് മാധ്യമത്തിന് ചോർത്തി നൽകിയത്. കാനഡയില്‍ ഇന്ത്യയുടെ ഇടപെടല്‍ ആരോപിക്കുന്ന രഹസ്യ ഇന്റലിജന്‍സ് വിവരങ്ങള്‍ ചോര്‍ത്തിനല്‍കാന്‍ പ്രധാനമന്ത്രി ട്രൂഡോയുടെ അനുമതി ആവശ്യമില്ലായിരുന്നുവെന്നാണ് നതാലിയയുടെ വാദം.

 



deshabhimani section

Related News

View More
0 comments
Sort by

Home