ബംഗ്ലാദേശിൽ വീണ്ടും പ്രക്ഷോഭം; പ്രസിഡന്റിന്റെ വസതി ഉപരോധിച്ചു

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Oct 23, 2024, 10:47 AM | 0 min read

ധാക്ക > ബം​ഗ്ലാദേശിൽ വീണ്ടും പ്രക്ഷോഭം. പ്രതിഷേധക്കാർ പ്രസിഡന്റിന്റെ വസതിക്കുമുന്നിൽ പ്രക്ഷോഭം നടത്തി. പ്രസിഡന്റ് മുഹമ്മദ് ഷഹാബുദ്ദീന്റെ രാജി ആവശ്യപ്പെട്ടാണ് പ്രതിഷേധം. പ്രസിഡന്റിന്റെ വസതിയായ ബംഗ ഭവൻ ഉപരോധിച്ചു. പ്രതിഷേധക്കാരെ സൈന്യം ബാരിക്കേഡ് ഉപയോഗിച്ച് തടഞ്ഞു.

ചൊവ്വാഴ്ച ഉച്ചയോടെയാണ് പ്രസിഡന്റിന്റെ രാജിയടക്കമുള്ള കാര്യങ്ങൾ ആവശ്യപ്പെട്ട് വിദ്യാർഥികൾ രാജ്യത്തിന്റെ പല ഭാ​ഗത്തും സമരം ആരംഭിച്ചത്. മുൻ പ്രധാനമന്ത്രി ഷേഖ് ഹസീനയുടെ അനുയായിയാണ് പ്രസിഡന്റെന്നും അതിനാൽ ഉടൻ തന്നെ മുഹമ്മദ് ഷഹാബുദ്ദീൻ രാജി വയ്ക്കണമെന്നുമാണ് സമരക്കാരുടെ ആവശ്യം. ആന്റി ഡിസ്‌ക്രിമിനേഷൻ സ്റ്റുഡന്റ്‌സ് മൂവ്‌മെന്റാണ് സമരം നടത്തുന്നത്.

1972 ൽ എഴുതിയ ഭരണഘടന റദ്ദാക്കണമെന്നും പുതിയ രാഷ്ട്രീയ സാഹചര്യങ്ങൾ കൂടി കണക്കിലെടുത്ത് പുതിയ ഭരണഘടന എഴുതണമെന്നും പ്രക്ഷോഭകർ ആവശ്യമുന്നയിക്കുന്നുണ്ട്. അവാമി ലീഗിന്റെ വിദ്യാർത്ഥി സംഘടനയായ ബംഗ്ലാദേശ് ഛത്ര ലീഗ് നിരോധിക്കണമെന്നും വിദ്യാർഥികൾ ആവശ്യപ്പെട്ടു.



deshabhimani section

Related News

View More
0 comments
Sort by

Home