ഹൂസ്റ്റണില്‍ ഹെലികോപ്റ്റര്‍ റേഡിയോ ടവറിലിടിച്ച് അപകടം; 4 മരണം

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Oct 22, 2024, 08:40 AM | 0 min read

യുഎസ്> ഹൂസ്റ്റണില്‍ ഹെലികോപ്റ്റര്‍ റേഡിയോ ടവറിലിടിച്ച് തീപിടിച്ച് നാല് പേര്‍ മരിച്ചു. തിങ്കളാഴ്ച്ച ഹൂസ്റ്റണിലെ സെക്കന്‍ഡ് വാര്‍ഡിലായിരുന്നു അപകടം. മരിച്ചവരില്‍ ഒരു കുട്ടിയും ഉള്‍പ്പെട്ടിട്ടുണ്ട്.

ആര്‍44 എന്ന എയര്‍ക്രാഫ്റ്റാണ് അപകടത്തില്‍പെട്ടത്. എല്ലിങ്ടന്‍ ഫീല്‍ഡില്‍ നിന്നും പറന്നുയര്‍ന്ന ഹെലികോപ്റ്റര്‍ ആണ് അപകടത്തില്‍പെട്ടത്. എന്നാല്‍ ഇത് എവിടേക്ക് പോകുകയായിരുന്നു എന്നത് സംബന്ധിച്ച വിവരങ്ങള്‍ ഇനിയും കണ്ടെത്താനുണ്ട്.

അപകടത്തില്‍ മരിച്ചവര്‍ ആരൊക്കെയെന്നതില്‍ ഇതുവരെ ഒരു സ്ഥിരീകരണം വന്നിട്ടില്ല.ഹെലികോപറ്ററില്‍ ആകെ എത്ര യാത്രക്കാര്‍ ഉണ്ടായിരുന്നു, ആര്‍ക്കെങ്കിലും പരിക്കുണ്ടോ എന്ന കാര്യങ്ങളില്‍ ഇനിയും വ്യക്തത വരാനുണ്ട്. അപകടകാരണവും ഇനിയും കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ല.



 



deshabhimani section

Related News

View More
0 comments
Sort by

Home