ഷെയ്‌ഖ്‌ ഹസീനയെ ഇന്ത്യ കൈമാറണമെന്ന്‌ ബംഗ്ലാദേശ്‌

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Oct 19, 2024, 11:44 PM | 0 min read

ധാക്ക> മുൻ പ്രധാനമന്ത്രി ഷെയ്‌ഖ്‌ ഹസീനയെ കൈമാൻ ഇന്ത്യ തയ്യാറാകണമെന്ന്‌ ബം​ഗ്ലാദേശിൽ ആവശ്യമുയരുന്നു. ബംഗ്ലാദേശിലെ ഇന്റർനാഷണൽ ക്രൈം ട്രിബ്യൂണൽ വ്യാഴാഴ്ച ഹസീനയ്ക്ക് അറസ്റ്റ്‌ വാറന്റ്‌ പുറപ്പെടുവിച്ചിരുന്നു. നവംബർ 18നകം ഹസീനയെയും അവർക്കൊപ്പം കുറ്റോരോപിതരായ 45 പേരെയും കോടതിയിൽ ഹാജരാക്കണമെന്ന്‌ ട്രിബ്യൂണൽ നിർദേശിച്ചത്.

ഇന്ത്യയും ബംഗ്ലാദേശും തമ്മിൽ കുറ്റവാളികളെ കൈമാറുന്നതിനുള്ള കരാറുണ്ടെന്നും ഇത്‌ പാലിക്കാൻ ഇന്ത്യ തയ്യാറാവണമെന്നും ഇടക്കാല സർക്കാരിലെ നിയമകാര്യ ഉപദേഷ്ടാവായ അസിഫ് നസറുൾ ആവശ്യപ്പെട്ടു.



deshabhimani section

Related News

View More
0 comments
Sort by

Home