ലാഹോറിൽ കോളജ് കാമ്പസിനുള്ളിൽ വിദ്യാർത്ഥിനി പീഡനത്തിനിരയായി; പ്രതിഷേധം ശക്തം

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Oct 18, 2024, 12:39 PM | 0 min read

ലാഹോർ > ലാഹോറിൽ കോളജ് കാമ്പസിനുള്ളിൽ വിദ്യാർത്ഥിനിയെ പീഡിപ്പിച്ചെന്ന വാർത്ത പുറത്തു വന്നതു മുതൽ വിവിധ ന​ഗരങ്ങളിൽ പ്രതിഷേധം ശക്തം. സാമൂഹിക മാധ്യമങ്ങളിലൂ​ടെ വാർത്ത പുറത്തു വന്നയുടൻ വിദ്യാർഥി പ്രതിഷേധം ശക്തമാകുകയായിരുന്നു. അതിജീവിതയ്ക്ക് നീതി ലഭിക്കണമെന്ന് ആവശ്യപ്പെട്ട് വിദ്യാർഥികൾ പൊലീസുമായി ഏറ്റുമുട്ടി. പഞ്ചാബ് പ്രവിശ്യയിൽ ബുധനാഴ്ച പ്രതിഷേധക്കാരും പൊലീസും തമ്മിലുണ്ടായ ഏറ്റുമുട്ടലിൽ സുരക്ഷാ ജീവനക്കാരൻ കൊല്ലപ്പെട്ടു. ഏറ്റുമുട്ടലലിൽ നിരവധി വിദ്യാർഥികൾക്കും പരിക്കേറ്റു.

ലാഹോർ, റാവൽപ്പിണ്ടി, ഫൈസലാബാദ്, ഷാകോട്ട്, നൻകാന സാഹിബ് നഗരങ്ങളിൽ പ്രതിഷേധ പ്രകടനങ്ങൾ നടക്കുകയാണ്.



deshabhimani section

Related News

View More
0 comments
Sort by

Home