ഇസ്രയേൽ വ്യോമാക്രമണത്തിൽ ഹമാസ് നേതാവ് സാഹി യാസർ അബ്ദെൽ റാസഖ് കൊല്ലപ്പെട്ടു: ആക്രമണം അവസാനിപ്പിക്കണമെന്ന് പലസ്തീൻ

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Oct 04, 2024, 08:06 AM | 0 min read

ജറുസലേം > തുൽകര്മിൽ നടത്തിയ വ്യോമാക്രമണത്തിൽ ഹമാസ് നേതാവ് സാഹി യാസർ അബ്ദെൽ റാസഖ് കൊല്ലപ്പെട്ടെന്ന് ഇസ്രയേൽ സൈന്യം. തുൽകര്മിലെ അഭയാർഥി ക്യാംപിനുനേരെ സൈന്യം ആക്രമണം നടത്തിയതായി നേരത്തെ ഇസ്രയേൽ സൈന്യം പ്രസ്താവനയിലൂടെ അറിയിച്ചിരുന്നു. എന്നാൽ ആക്രമണത്തിന്റെ കൂടുതൽ വിവരങ്ങൾ പുറത്തുവിട്ടിരുന്നില്ല.

ആക്രമണം അവസാനിപ്പിക്കാൻ രാജ്യാന്തര ഇടപെടൽ അടിയന്തരമായി ഉണ്ടാകണമെന്ന് പലസ്തീൻ ആവശ്യപ്പെട്ടു. ആക്രമണം ജനങ്ങൾക്ക് സുരക്ഷയും സ്ഥിരതയും നൽകില്ലെന്നും കൂടുതൽ സംഘർഷഭരിതമാക്കുമെന്നും പലസ്തീൻ പറഞ്ഞു. തുൽകര്മിൽ അഭയാർഥി കാമ്പിലുണ്ടായ ആക്രമണത്തിൽ 18 പേർ കൊല്ലപ്പെട്ടെന്ന് പലസ്തീൻ ആരോഗ്യ മന്ത്രാലയം അറിയിച്ചു.



deshabhimani section

Related News

View More
0 comments
Sort by

Home