ടെല്‍ അവീവിലേക്ക്‌ ഹൂതി ഡ്രോണ്‍

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Oct 02, 2024, 02:43 AM | 0 min read



മനാമ
ഇസ്രയേലിലെ ടെൽ അവീവിലും തുറമുഖ നഗരമായ എയ്‌ലത്തിലും ഹൂതി ഡ്രോൺ ആക്രമണം. ടെൽ അവീവിലെ തുറമുഖ പ്രദേശത്തെ സൈനിക കേന്ദ്രത്തിൽ ഡ്രോൺ ഉപയോഗിച്ച് ബോംബിട്ടതായി ഹൂതി സൈനിക വക്താവ് യഹ്‌യ സാരി പറഞ്ഞു.  യമനിലെ ചെങ്കടൽ തുറമുഖമായ ഹൊദെയ്ദക്കുനേരെയുള്ള ഇസ്രയേൽ ആക്രമണത്തിന് പിന്നാലെയാണ് ഹൂതി ആക്രമണം. ഹൂതികളുടെ അഞ്ച് ഡ്രോണുകൾ തടഞ്ഞതായി ഇസ്രയേൽ സൈന്യം അവകാശപ്പെട്ടു.അതേമസമയം, ചെങ്കടലിൽ യെമനിലെ അൽ ഹുദയ്ദ തുറമുഖത്തിന് സമീപത്തായി ഡ്രോൺ, മിസൈൽ ആക്രമണങ്ങളിൽ രണ്ട് കപ്പലുകൾക്ക് കേടുപാടുകൾ സംഭവിച്ചതായി ബ്രിട്ടീഷ് സമുദ്ര സുരക്ഷാ ഏജൻസി അറിയിച്ചു.



deshabhimani section

Related News

View More
0 comments
Sort by

Home