തായ്‌ലാൻഡിൽ സ്കൂൾ ബസിന്‌ തീപിടിച്ചു; 25 പേർ മരിച്ചതായി റിപ്പോർട്ട്‌

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Oct 01, 2024, 04:52 PM | 0 min read

ബാങ്കോക്ക്> തായ്‌ലാൻഡിൽ സ്കൂൾ ബസിന്‌ തീപിടിച്ച്‌ 25 പേർ മരിച്ചതായി റിപ്പോർട്ട്‌. ചൊവ്വാഴ്ചയാണ്‌ സംഭവം.  44 വിദ്യാർഥികളും അധ്യാപകരും സഞ്ചരിച്ച ബസാണ്‌ അപകടത്തിൽപ്പെട്ടത്‌. മരിച്ചവരുടെ കുടുംബങ്ങളുടെ ദുഃഖത്തിൽ അനുശോചനം രേഖപ്പെടുത്തുന്നതായി പ്രധാനമന്ത്രി പയേതുങ്താൻ ഷിനവത്ര പറഞ്ഞു.

അപകടത്തിൽ മരിച്ചവരുടെ എണ്ണം വ്യക്തമല്ലെന്നും എന്നാൽ തീപിടിത്തത്തിന് ശേഷം 25 പേരെ കാണാനില്ലെന്നും തായ്‌ലാൻഡ്‌ ഗതാഗത മന്ത്രി വ്യക്തമാക്കി. ബസിൽ  38 വിദ്യാർഥികളും ആറ് അധ്യാപകരുമുണ്ടെന്നായിരുന്നു പ്രാഥമിക റിപ്പോർട്ടുകൾ. കംപ്രസ് ചെയ്ത ഗ്യാസ് ഉപയോഗിച്ചാണ് ബസ് ഓടുന്നതെന്നും അപകടത്തിന്‌ കാരണം ഇന്ധന ടാങ്കുകൾക്ക് തീപിടിച്ചതാണെന്നും രക്ഷാപ്രവർത്തകർ പറഞ്ഞു.

ലോകത്തിലെ ഏറ്റവും മോശം റോഡ് സുരക്ഷാ സംവിധാനമാണ്‌ തായ്‌ലൻഡിനുള്ളത്, സുരക്ഷിതമല്ലാത്ത വാഹനങ്ങളും മോശം ഡ്രൈവിംഗും തായ്‌ലാൻഡിൽ നിരവധി മരണങ്ങൾക്ക്‌  കാരണമാകുന്നതായി റിപ്പോർട്ടുകൾ പുറത്തുവന്നിരുന്നു.



deshabhimani section

Related News

View More
0 comments
Sort by

Home