പെസഷ്ക്യൻ മന്ത്രിസഭയിലെ എല്ലാവർക്കും അംഗീകാരം

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Aug 23, 2024, 02:15 AM | 0 min read


തെഹ്‌റാൻ
പ്രസിഡന്റ്‌ മസൂദ്‌ പെസഷ്ക്യൻ സമർപ്പിച്ച മന്ത്രിസഭാ പട്ടികയിലെ മുഴുവൻ അംഗങ്ങൾക്കും അംഗീകാരം നൽകി ഇറാൻ പാർലമെന്റ്‌. ബുധനാഴ്ച നടന്ന വോട്ടെടുപ്പിലാണ്‌ 19 അംഗ മന്ത്രിസഭയ്ക്ക്‌ പൂർണ അംഗീകാരം നൽകിയത്‌. 2001ന്‌ ശേഷം ആദ്യമായാണ്‌ മന്ത്രിസഭയിലെ എല്ലാ അംഗങ്ങളും വോട്ടെടുപ്പിൽ പാസ്സാകുന്നത്‌. മുൻ വ്യോമസേനാ മേധാവിയായ പ്രതിരോധമന്ത്രി അസീസ്‌ നസിർസാദെയ്ക്കാണ്‌ ഏറ്റവുമധികം വോട്ട്‌.

288 അംഗ പാർലമെന്റിൽ 281 പേരും പിന്തുണച്ചു. ആണവകരാർ ചർച്ചകളിൽ ഇറാന്റെ മുഖമായിരുന്ന അബ്ബാസ്‌ അറഗ്‌ചിയാണ്‌ വിദേശമന്ത്രി. ഏക വനിതാമന്ത്രിയായ ഫർസാനേ സാദെഗിന്‌ 231 വോട്ട്‌ ലഭിച്ചു.



deshabhimani section

Related News

View More
0 comments
Sort by

Home