ഇറാൻ പ്രസിഡന്റായി മസൂദ്‌ പെസഷ്‌ക്യൻ അധികാരമേറ്റു

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Jul 29, 2024, 02:43 AM | 0 min read


തെഹ്‌റാൻ
ഇറാൻ പരമാധികാരി അയത്തൊള്ള ഖമനേയിയുടെ അംഗീകാരം ലഭിച്ചതോടെ രാജ്യത്തിന്റെ പ്രസിഡന്റായി അധികാരമേറ്റ്‌ മസൂദ്‌ പെസഷ്‌ക്യൻ. ഞായറാഴ്‌ച നടന്ന ചടങ്ങിൽ യൂറോപ്യൻ രാജ്യങ്ങളെയും ഇസ്രയേലിനെയും വിമർശിച്ച അയത്തൊള്ള, ഇറാനെ പിന്തുണയ്ക്കുന്ന സഖ്യരാജ്യങ്ങൾക്ക്‌ പരമപ്രാധാന്യം നൽകണമെന്ന്‌ പെസഷ്‌ക്യനോട്‌ നിർദേശിച്ചു. നിയമവാഴ്‌ചയും തുല്യതയും ഉറപ്പാക്കുമെന്നും കാര്യക്ഷമമായ വിദേശനയം രൂപീകരിക്കുമെന്നും പെസഷ്‌ക്യൻ അറിയിച്ചു.

തുടർന്ന്‌, മുഹമ്മദ്‌ റെസ ആരെഫിനെ വൈസ്‌ പ്രസിഡന്റായി നിയോഗിച്ചു. യാഥാസ്ഥിതികരായ മൂന്നു സ്ഥാനാർഥികളെ പരാജയപ്പെടുത്തിയാണ്‌ പരിഷ്‌കരണവാദിയായ പെസഷ്‌ക്യൻ തെരഞ്ഞെടുക്കപ്പെട്ടത്‌.



deshabhimani section

Related News

View More
0 comments
Sort by

Home