ഇസ്രയേൽ അധിനിവേശത്തിൽ നിലപാടറിയിക്കാൻ അന്താരാഷ്ട്ര നീതിന്യായ കോടതി

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Jul 19, 2024, 07:46 PM | 0 min read

ഹേഗ്‌ > ഇസ്രയേൽ പലസ്തീനിൽ 57 വർഷമായി തുടരുന്ന അധിനിവേശത്തിൽ നിലപാടറിയിക്കാൻ യുഎന്നിന്റെ അന്താരാഷ്ട്ര നീതിന്യായ കോടതി. വെള്ളിയാഴ്ച മൂന്നരയ്ക്കു ചേരുന്ന ഹിയറിംഗിൽ കോടതി അധികാരപരിധി അനുസരിച്ച്‌ നിലപാടറിയിക്കും. ഹമാസിന്റെ ആക്രമത്തെ തുടർന്ന്‌ പത്തുമാസമായി പലസ്തീനിൽ ഇസ്രയേൽ കടന്നാക്രമണം നടത്തുന്ന സാഹചര്യത്തിലാണ്‌ നടപടി. വിഷയത്തിൽ ലോകരാജ്യങ്ങളുടെ കാഴ്‌ച്ചപ്പാടിനെ സ്വാധീനിക്കാൻ കോടതിക്കു കഴിയും. ഗാസയിൽ ഇസ്രയേൽ നടത്തുന്ന കടന്നാക്രമണം വംശഹത്യയാണെന്ന ആരോപണവും കോടതിയുടെ പരിഗണനയിലാണ്‌.



deshabhimani section

Related News

View More
0 comments
Sort by

Home