അലാസ്ക അതിരിൽ അമേരിക്കയുടെയും റഷ്യയുടെയും പോർ വിമാനങ്ങൾ

ന്യൂയോര്‍ക്ക്: യുക്രൈന്‍ യുദ്ധത്തിന് തുടർച്ചയായി റഷ്യ- യുഎസ് ബന്ധം വഷളായിരിക്കെ അലാസ്ക വ്യോമ മേഖലയിൽ അസ്വസ്ഥത പുകയുന്നു. യു എസിന്റെ ഭാഗമായ അലാസ്‌കയ്ക്ക് സമീപം റഷ്യയുടെ യുദ്ധവിമാനങ്ങൾ വീണ്ടുമെത്തി. ഇതോടെ അമേരിക്കയും കാനഡയും നിരീക്ഷണത്തിനായി പ്രതിരോധ വിമാനങ്ങൾ വിന്യസിച്ചു.
ബുധനാഴ്ച അലാസ്കയ്ക്ക് സമീപം പറക്കുന്ന റഷ്യൻ സൈനിക വിമാനങ്ങളെ നിരീക്ഷിക്കാൻ അമേരിക്കയും കാനഡയും ഒന്നിലധികം വിമാനങ്ങൾ പറത്തി. ആഗസ്ത് 26 ന് പടിഞ്ഞാറൻ അലൂഷ്യൻ ദ്വീപുകൾക്ക് സമീപം ഒരു ഇല്യുഷിൻ- ഇൽ-20 നിരീക്ഷണ വിമാനം രണ്ട് മണിക്കൂറും 20 മിനിറ്റും പറത്തിയ സംഭവത്തിന് ശേഷം ഈ വ്യോമ പ്രതിരോധ മേഖലയിൽ റഷ്യൻ സാന്നിധ്യം ഇതാദ്യമാണ്.
അലാസ്ക വ്യോമ പ്രതിരോധ (Air Defense Identification Zone) മേഖലയിൽ പരസ്പര നിരീക്ഷണ പറക്കലുകൾ സാധാരണമാണ്. എന്നാൽ സ്വയം പരസ്യപ്പെടുത്തി പരസ്പരം സാന്നിധ്യം അറിയിച്ചാണ് ഇത് പതിവ്. ഇത് മറികടന്ന് എത്തിയ രണ്ട് ടുപെലോവ് ടു -95 ഇനത്തിലെ നാല് എഞ്ചിൻ സ്ട്രാറ്റജിക് ബോംബറുകളെയും രണ്ട് സുഖോയ് സു -35 വ്യോമ പ്രതിരോധ യുദ്ധവിമാനങ്ങളെയും വിമാനം ട്രാക്ക് ചെയ്തതായി നോർത്ത് അമേരിക്കൻ എയ്‌റോസ്‌പേസ് ഡിഫൻസ് കമാൻഡ് (എൻഒആർഎഡി) വാർത്ത പുറത്തു വിട്ടു.
അന്താരാഷ്ട്ര വ്യോമാതിർത്തിയിൽ തുടരുന്ന റഷ്യൻ വിമാനങ്ങളെ തടയാൻ ഒരു ഇ -3 സെൻട്രി നിരീക്ഷണ വിമാനം, നാല് എഫ് -16 ഫൈറ്റിംഗ് ഫാൽക്കണുകൾ, നാല് കെസി -135 ഏരിയൽ ടാങ്കറുകൾ എന്നിവ അയച്ചതായി യുഎസ്-കനേഡിയൻ സംയുക്ത കമാൻഡായ നോറാഡ് സ്ഥിരീകരിച്ചു.

റഷ്യയുടെ തന്ത്രപ്രധാനമായ ബോംബര്‍ വിമാനമായ ടിയു-95, രണ്ട് എസ്‌യു-35 യുദ്ധവിമാനങ്ങള്‍ എന്നിവയാണ് അലാസ്‌കയ്ക്ക് സമീപമെത്തിയത്. അലാസ്‌കയുടെ വ്യോമാതിര്‍ത്തിയോട് ചേര്‍ന്നുള്ള അലാസ്‌കന്‍ എയര്‍ ഡിഫന്‍സ് ഐഡന്റിഫിക്കേഷന്‍ സോണിലാണ് റഷ്യന്‍ വിമാനങ്ങൾ നിരീക്ഷണ പറക്കൽ നടത്തിയത്. ഇതു സംബന്ധിച്ച വിവരം നോര്‍ത്ത് അമേരിക്കന്‍ എയ്റോസ്പേസ് ഡിഫന്‍സ് കമാന്‍ഡ് (NORAD) തന്നെയാണ് വാര്‍ത്താക്കുറിപ്പ് വഴി പുറത്തു വിട്ടത്.
ഒരാഴ്ചയ്ക്കിടെ ഇത് മൂന്നാം തവണയാണ് റഷ്യന്‍ സൈനിക വിമാനങ്ങളുടെ സാന്നിധ്യം റിപ്പോർട് ചെയ്യുന്നത്. അലാസ്‌കന്‍ എയര്‍ ഡിഫന്‍സ് ഐഡന്റിഫിക്കേഷന്‍ സോണിനോട് ചേര്‍ന്ന് ഇത് പതിവാണെന്നാണ് നോര്‍ത്ത് അമേരിക്കന്‍ എയ്റോസ്പേസ് ഡിഫന്‍സ് കമാന്‍ഡ് പ്രതികരിച്ചത്.
പരസ്പര നിരീക്ഷണ മേഖല
അലാസ്‌കയോടു ചേര്‍ന്നുള്ള യുഎസിന്റെ അന്താരാഷ്ട്ര വ്യോമാര്‍ത്തി അവസാനിക്കുന്നിടത്താണ് അലാസ്‌കന്‍ എയര്‍ ഡിഫന്‍സ് ഐഡന്റിഫിക്കേഷന്‍ മേഖല. വിമാനങ്ങള്‍ ഇവിടെ സ്വയം തിരിച്ചറിയല്‍ പ്രഖ്യാപിക്കയാണ് പതിവ്. യുദ്ധ സാഹചര്യത്തിൽ ഇത് മാറി. അറിയിപ്പില്ലാത്ത സാഹചര്യമാണ് മേഖലയിലെ പരസ്പര നിരീക്ഷണങ്ങൾക്ക് ഇരുവശത്തും തീവ്രത പകർന്നിരിക്കുന്നത്.
ഓഗസ്റ്റ് 26-ന് റഷ്യയുടെ ചാരവിമാനമായ ഐഎല്‍ -20 അലാസ്‌കയ്ക്ക് സമീപം ദീര്‍ഘനേരം പറന്നത് വാർത്തയായിരുന്നു.
യുദ്ധത്തില്‍ റഷ്യ പിടിച്ചെടുത്ത പ്രദേശങ്ങള്‍ യൂറോപ്യൻ യൂണിയന്റെ സഹായത്തോടെ യുക്രൈന് തിരികെ പിടിക്കാന്‍ സാധിക്കുമെന്ന് ട്രംപ് കഴിഞ്ഞതിവസം വീരവാദം മുഴക്കിയിരുന്നു.









0 comments