മൗറീഷ്യസ് പ്രസിഡന്റിന് മോദിയുടെ സമ്മാനം ‘കുംഭമേള വെള്ളം’

പോർട്ട് ലൂയിസ്: ഔദ്യോഗിക കൂടിക്കാഴ്ചയിൽ മൗറീഷ്യസ് പ്രസിഡന്റ് ധരം ഗൊഖൂലിന് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സമ്മാനം ‘കുംഭമേള വെള്ളം’. ദ്വിദിന സന്ദർശനത്തിനായി ചൊവ്വാഴ്ച മൗറീഷ്യസിൽ എത്തിയ മോദി പ്രഥമ വനിത ബൃന്ദ ഗൊഖൂലിന് ബനാറസി സാരിയും സമ്മാനിച്ചു. ബിഹാറി ഭക്ഷണപദാർഥങ്ങളടക്കം നിരവധി സമ്മാനങ്ങളും കൈമാറി.
നേരത്തേ മൗറീഷ്യസ് പ്രധാനമന്ത്രി നവിചന്ദ്ര രാംഗൂലമുമായും മോദി കൂടിക്കാഴ്ച നടത്തി. ഉഭയകക്ഷി ബന്ധം മെച്ചപ്പെടുത്താനുള്ള ചർച്ചകളും നടന്നതായാണ് വിവരം.
ഇന്ത്യയെ ആഗോള സൗത്തുമായി ബന്ധിപ്പിക്കുന്ന പാലമാണ് മൗറീഷ്യസ് എന്ന് മോദി പിന്നീട് പറഞ്ഞു.
മൗറീഷ്യസിന്റെ പരമോന്നത സിവിലിയൻ പുരസ്കാരം ‘ഗ്രാൻഡ് കമാൻഡർ ഓഫ് ദി ഓർഡർ ഓഫ് ദി സ്‌റ്റാർ ആൻഡ് കീ’യും മോദി സ്വീകരിച്ചു.









0 comments