നേപ്പാളിലെ പ്രതിഷേധത്തിനിടെ ജയിലിൽ നിന്ന് രക്ഷപ്പെട്ട പ്രതികൾ അതിർത്തിയിൽ പിടിയിൽ

ന്യൂഡൽഹി: നേപ്പാളിലെ പ്രതിഷേധത്തിനിടെ ജയിലിൽ നിന്ന് രക്ഷപ്പെട്ട ബിഹാറിൽ നിന്നുള്ള രണ്ട് പേർ ഉൾപ്പെടെ അഞ്ച് പ്രതികൾ ഇന്ത്യ-നേപ്പാൾ അതിർത്തിയിൽവെച്ച് എസ്‌എസ്‌ബിയുടെ പിടിയിലായി. ഉത്തർപ്രദേശിലെ സിദ്ധാർത്ഥ് നഗർ അതിർത്തിയിലൂടെ ഇന്ത്യയിലേക്ക് കടക്കാൻ ആയിരുന്നു ഇവരുടെ ശ്രമം.
നേപ്പാളിലെ ജയിലുകള്‍ പ്രക്ഷോഭകര്‍ തകര്‍ത്തതോടെയാണ് പ്രതികൾ രക്ഷപ്പെട്ടത്. പൊഖ്‌റ, ധംഗതി എന്നിവയാണ് തകർക്കപ്പെട്ട പ്രധാന ജയിലുകള്‍. പൊഖ്‌റ ജയിലില്‍ നിന്ന് 900 തടവുകാര്‍ രക്ഷപ്പെട്ടതായാണ് വിവരം. കാഠ്മണ്ഡുവിലെ നഖു ജയിലും തകര്‍ത്തു. മുന്‍ ആഭ്യന്തരമന്ത്രി രവി ലാമിചേനയെ സമരക്കാർ മോചിപ്പിച്ചു.
കാഠ്മണ്ഡു വിമാനത്താവളത്തിന്റെ നിയന്ത്രണം സൈന്യം ഏറ്റെടുത്തു. ബുധനാഴ്ചവരെ കാഠ്മണ്ഡുവിലേക്കുള്ള വിമാന സര്‍വീസുകള്‍ റദ്ദാക്കി. എയര്‍ഇന്ത്യ, ഇന്‍ഡിഗോ, സ്‌പൈസ്‌ജെറ്റ് എന്നിങ്ങനെയുള്ള ഇന്ത്യന്‍ വിമാന കമ്പനികളും ഇവിടേക്കുള്ള സര്‍വീസ് ഒഴിവാക്കി.









0 comments