മഹാരാഷ്ട്രയിൽ തങ്ങുന്നവർ മറാത്തി സംസാരിക്കണമെന്ന് ശിവസേന മന്ത്രി

മുംബൈ
മഹാരാഷ്‌ട്രയിൽ കഴിയുന്നവർ നിർബന്ധമായും മറാത്തി സംസാരിക്കണമെന്ന് ശിവസേന നേതാവും മന്ത്രിയുമായ യോഗേഷ് കദം. മറാത്തി സംസാരിക്കാത്തതിന്റെ പേരിൽ കടയിലെ ജീവനക്കാരെ മഹാരാഷ്‌ട്ര നവനിർമാൺ സേന ആക്രമിച്ച സംഭവത്തിന്റെ പശ്ചാത്തലത്തിലാണ് മന്ത്രിയുടെ പ്രതികരണം. എംഎൻഎസ് പ്രവർത്തകരുടെ നടപടിയെ മന്ത്രി പിന്തുണച്ചു.
സ്കൂളുകളിൽ ഹിന്ദി നിർബന്ധമാക്കാനുള്ള ദേവേന്ദ്ര ഫഡ്‌നാവിസ് സർക്കാരിന്റെ നീക്കത്തിനെതിരെ ശക്തമായ പ്രതിഷേധവുമായി രാജ് താക്കറെയുടെ എംഎൻഎസ് രംഗത്തുവന്നിരുന്നു. വർഷങ്ങളായി ഭിന്നിച്ചുനിന്ന ഉദ്ദവ് താക്കറെയുടെ നേതൃത്വത്തിലുള്ള ശിവസേനയുമായി സംയുക്ത പ്രതിഷേധവും എംഎൽഎസ് പ്രഖ്യാപിച്ചു. ഇതിനുപിന്നാലെ ത്രിഭാഷ നയം നടപ്പാക്കുന്നതിൽനിന്ന് ബിജെപി സർക്കാർ പിന്നോട്ടുപോയി.







0 comments