യമുനാ നദിയിൽ ജലനിരപ്പ് അപകടകരമായ നിലയിൽ ;ആളുകളെ മാറ്റിപ്പാർപ്പിച്ചു

ന്യൂഡൽഹി: യമുനാ നദി ഭയാനകമായ വിധത്തിൽ നിറഞ്ഞതോടെ നോയിഡയിൽ നിരവധി പേരെ അധികൃതർ പ്രദേശത്ത് നിന്നും മാറ്റിപ്പാർപ്പിച്ചു. ചൊവ്വാഴ്ച മാത്രം 600 പേരെയാണ് നദിയുടെ സമീപത്ത് നിന്നും മാറ്റിയത്. ആകെ 10,000 പേരെയാണ് മാറ്റിപ്പാർപ്പിച്ചത്.
അപകട നിലയിലേക്ക് ജലം എത്തിയ സാഹചര്യത്തിൽ ആശങ്കയ്ക്ക് അവസാനമാകുന്നില്ല. ആഴ്ചകളായുള്ള കനത്ത മഴയും ഹരിയാനയിലെ അണക്കെട്ട് തുറന്നുവിട്ടിരിക്കുന്നതും മൂലം വലിയ തോതിലാണ് ജലം യമുനയിലേക്കെത്തുന്നത്. അപകട നിലയുടെ പരിധി നിശ്ചയിക്കുന്ന ഓക്ല അണക്കെട്ടിന് ജലനിരപ്പ് പരപമാവധി 199. 15 മീറ്ററോളമായി.അപകട നിലയായ 200 മീറ്ററിലേക്കെത്താൻ 1.5 മീറ്റർ ദൂരം മാത്രമെ അവശേഷിക്കുന്നുള്ളളു.അതസമയം ജലനിരപ്പ് കൃത്യ സമയം വെച്ച് ഉയരുകയുമാണ്. ഇന്നലെ ഏഴ് മണിയോടെ ജലനിരപ്പ് 199. 5 മീറ്ററായാണ് നിലന്നത്. 1,02,444ഘനയടി ജലം ബാരേജ് വഴി ഒഴുക്കിവിടുമ്പോഴാണ് ഇത്തരത്തിൽ ജലനിരപ്പ് ഉയരുന്നത്. ഇത് ആശങ്ക പടർത്തുകയാണ്.
വൃഷ്ടി പ്രദേശത്ത കനത്ത മഴയിലും ചൊവ്വാഴ്ച രാവിലെ മുതൽ ഹരിയാനയിലെ ഹത്തിനികുണ്ട് അണക്കെട്ടിൽ നിന്നും ഒരു ലക്ഷം ഘനയടി വെള്ളം തടാകത്തിലേക്ക് ഒഴുക്കുന്നതും അത് പതിയെ ചൊവാവഴ്ച രാത്രി പത്ത് മണിയോടെ 2 ലക്ഷം ഘനയടിയിലേക്ക് എത്തിയതും നിലവിൽ നഗരത്തിൽ ആശങ്ക പടർത്തുന്നു. ഇത്തരത്തിൽ വെള്ളം ഉയർന്ന നിലയിൽ നിൽക്കുന്നത് രണ്ടുമൂന്ന് ദിവസം കൂടി തുടരുമെന്നും ബന്ധപ്പെട്ടവർ അറിയിച്ചു
തിങ്കളാഴ്ച രാവിലെ എട്ട് മണി മുതൽ വെെകൂട്ട് 10 മണി വരെ 3 ലക്ഷം ഘനയടി ജലം യമുനയിലേക്കെത്തിച്ചേർന്നു. ഹിമാലയത്തിൽ കനത്ത മഴ കാരണം ജലനിരപ്പ് ഹത്തിനികുണ്ടിൽ ഉയരുകയാണ്. 50,000 ഘനയടിയിൽ കുറവ് ജലംയമുനയിലേക്ക് ഒഴുക്കിവിട്ടുകൊണ്ടിരുന്ന സ്ഥാനത്താണിത്. ജലം ഒഴുക്കിവിടുന്നത് 3.23 ഘനയടിയായിരുന്നത് തിങ്കളാഴ്ച ഉച്ചയോടെ 2.23 അടിയിലേക്ക് തിങ്കളാഴ്ച രാത്രി 11 ഓടെ ക്രമപ്പെടുത്തിയിരുന്നു. ചൊവ്വാഴ്ച രാവിലെ 2 ഘനയടിയിലേക്ക് വെള്ളത്തിന്റെ ഒഴുക്കി പിന്നീട് ചുരുക്കി. പിന്നീട് 1.23 അടിയിലേക്ക് താഴ്ത്തുകയും തുടർന്ന് വീണ്ടും ജലമൊഴുകിയെത്തിയപ്പോൾ 1.8 അടിയായി നിലനിർത്തുകയുമായിരുന്നു









0 comments