വൃശ്‌ചികോത്സവം: ആറാട്ട് ഇന്ന്

തൃപ്പൂണിത്തുറ
ശ്രീപൂർണത്രയീശ ക്ഷേത്രത്തിലെ വൃശ്ചികോത്സവം ബുധനാഴ്‌ച ആറാട്ടോടെ സമാപിക്കും. പകൽ 11.30ന് ഓട്ടൻതുള്ളൽ കലാമണ്ഡലം ശിവദേവ്, 3.30 മുതൽ കാഴ്ചശീവേലി, പഞ്ചാരിമേളം പെരുവനം പ്രകാശൻമാരാരും സംഘവും, അഞ്ചിന് സോപാനസംഗീതം ആറിനും 7.30 നും സംഗീതക്കച്ചേരി, 7.30 ന് കൊടിയിറക്കൽ, 9.30 ന് പുല്ലാങ്കുഴൽ കച്ചേരി -ശശാങ്ക് സുബ്രഹ്മണ്യം, 11.30 ന് ആറാട്ട് (ചക്കംകുളങ്ങര ക്ഷേത്രക്കുളത്തിൽ). 12.30ന് തിരിച്ചെഴുന്നള്ളിപ്പ്, പുലർച്ചെ രണ്ടിന് പാണ്ടിമേളം കലാമണ്ഡലം ശിവദാസനും സംഘവും, 4.30 ന് കൂട്ടി എഴുന്നള്ളിപ്പ്.
വലിയവിളക്കുദിവസമായ ചൊവ്വാഴ്‌ച കിഴക്കൂട്ട് അനിയൻമാരാരുടെയും സംഘത്തിന്റെയും പഞ്ചാരിമേളം, ശ്രീലങ്കൻ നാദസ്വര ചക്രവർത്തി യാഴ്പ്പാണം പി എസ് ബാലമുരുകൻ, പി എസ് ബി സാരംഗ് എന്നിവരുടെ വിശേഷാല്‍ നാദസ്വരം, മല്ലാടി സഹോദരന്മാർ -എം ശ്രീ രാമപ്രസാദ്, ഡോ. എം രവികുമാർ എന്നിവരുടെ സംഗീതക്കച്ചേരി, കഥകളി എന്നിവയുണ്ടായി.








0 comments