'ഗോഡ്‌സെയുടെ ആരാധകൻ': മഹാത്മാഗാന്ധിയുടെ രക്തസാക്ഷിദിന പരിപാടിയിൽ കൈയ്യടിച്ച് നിതീഷ് കുമാർ; വിമർശനവുമായി തേജസ്വിയും

പട്‌ന: മഹാത്മാഗാന്ധിയുടെ രക്തസാക്ഷിത്വത്തിന്റെ 77-ാം വാർഷികത്തോടനുബന്ധിച്ച് നടന്ന ചടങ്ങിൽ കയ്യടിച്ച് ബിഹാർ മുഖ്യമന്ത്രി നിതീഷ് കുമാർ. നിലവിലെ ഡെപ്യൂട്ടി വിജയ് കുമാർ സിൻഹയും അസംബ്ലി സ്പീക്കർ നന്ദ് കിഷോർ യാദവും ഇരുവശത്തുമായി നിൽക്കുന്ന ചടങ്ങിന്റെ വീഡിയോ ക്ലിപ്പ് പങ്കിട്ടുകൊണ്ടാണ് മുൻ ഉപമുഖ്യമന്ത്രിയും ആർജെഡി നേതാവുമായ തേജസ്വി യാദവ് ഇക്കാര്യം വ്യക്തമാക്കിയത്.
"നിതീഷ് കുമാർ ഒരു ഘട്ടത്തിൽ കൈകൊട്ടുന്നത് കാണാനിടയായി, അത് അവിടെയുണ്ടായിരുന്നവരെ ഞെട്ടിച്ചു. സംസ്ഥാനത്ത് ഏറ്റവും കൂടുതൽ കാലം മുഖ്യമന്ത്രിയായിരുന്ന വ്യക്തിയാണ് അദ്ദേഹം, നിതീഷ് കുമാർ ഗോഡ്‌സെയുടെ ആരാധകനാണ്. രാഷ്ട്രപിതാവായ ഗാന്ധിജിയെ ഗോഡ്‌സെ കൊലപ്പെടുത്തിയത് ആഘോഷിക്കുകയാണ് അദ്ദേഹം. അതുകൊണ്ടാണ് കൈയടിക്കുന്നത്. ശ്രീ നിതീഷ് കുമാർ ജി ഗോഡ്‌സെയെയും സംഘത്തെയും തന്റെ ഹൃദയത്തിന്റെ ആഴങ്ങളിൽ നിന്ന് ആരാധിക്കുന്നു" തേജസ്വി യാദവ് പറഞ്ഞു .
നിതീഷ് കുമാറിന്റെ മാനസികാവസ്ഥ ബീഹാർ ഭരിക്കാൻ കഴിയുന്ന തരത്തിലല്ലെന്ന് ഈ സംഭവം കാണിക്കുന്നില്ലേ എന്നും തേജസ്വി യാദവ് ചോദിച്ചു.









0 comments