ഭൂമി തർക്കം; തമിഴ്നാട്ടിൽ സ്ത്രീയെ വിവസ്ത്രയാക്കി കെട്ടിയിട്ട് മർദിച്ചു

ചെന്നൈ : തമിഴ്നാട്ടിൽ ഭൂമി തർക്കത്തിന്റെ പേരിൽ സ്ത്രീയെ വിവസ്ത്രയാക്കി കെട്ടിയിട്ട് മർദിച്ചു. കടലൂർ ജില്ലയിലെ പൻറുട്ടിക്ക് സമീപമാണ് സംഭവം. നാല് സ്ത്രീകളുടെ ഒരു സംഘമാണ് മറ്റൊരു സ്ത്രീയെ ഭാഗികമായി വിവസ്ത്രയാക്കിയ ശേഷം മരത്തിൽ കെട്ടിയിട്ട് മർദ്ദിച്ചത്. ആക്രമണത്തിന്റെ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായതോടെ പ്രതിഷേധം ശക്തമായി.
ഭൂമി തർക്കവുമായി ബന്ധപ്പെട്ടാണ് ക്രൂരത നടന്നതെന്ന് പൊലീസ് പറഞ്ഞു. പ്രതികളായ സ്ത്രീകളിൽ ഒരാൾ അറസ്റ്റിലായിട്ടുണ്ട്. മറ്റ് മൂന്ന് പേർ ഒളിവിലാണ്. പ്രതികളെ കണ്ടെത്താൻ പ്രത്യേക സംഘം രൂപീകരിച്ചിട്ടുണ്ടെന്നും അന്വേഷണം പുരോഗമിക്കുകയാണെന്നും മുതിർന്ന പൊലീസ് ഉദ്യോഗസ്ഥൻ പറഞ്ഞു.
സ്ത്രീയെ സാരി ഉപയോഗിച്ചാണ് മരത്തിൽ കെട്ടിയിട്ടത്. നാല് സ്ത്രീകൾ അവരെ അസഭ്യം പറയുന്നതും അടിക്കുന്നതും വസ്ത്രം അഴിക്കാൻ ശ്രമിക്കുന്നതും കാണാം. അക്രമം ചിത്രീകരിച്ച സ്ത്രീ, ജയിലിലാകുമെന്ന് മുന്നറിയിപ്പ് നൽകുന്നതും ദൃശ്യങ്ങളിൽ പതിഞ്ഞിട്ടുണ്ട്. എന്നാൽ വീണ്ടും അക്രമം തുടരുന്നതും 2 മിനിറ്റ് ദൈർഘ്യമുള്ള വീഡിയോയിലുണ്ട്.









0 comments