കഫ്‌സിറപ്പ് മരണങ്ങള്‍ ; വിശദീകരണം തേടി ലോകാരോഗ്യ സംഘടന

ന്യൂഡൽഹി
മധ്യപ്രദേശിൽ കഫ്‌സിറപ്പ് കഴിച്ചുള്ള കുട്ടികളുടെ മരണത്തിൽ ഇടപെട്ട് ലോകാരോഗ്യ സംഘടന (ഡബ്ല്യുഎച്ച്‌ഒ). കഫ്‌സിറപ്പ് കഴിച്ച് 20 കുട്ടികൾ മരിച്ച സാഹചര്യത്തിൽ അടിയന്തര വിശദീകരണം നൽകി ആശങ്ക അകറ്റണം. ഇന്ത്യയിൽ നിന്ന് വിശദീകരണം ലഭിച്ചാൽ കോൾഡ്‌റിഫിനെ കുറിച്ച് ആഗോളതലത്തിൽ അറിയിപ്പ് നൽകുമെന്നും ഡബ്ല്യുഎച്ച്‌ഒ അറിയിച്ചു.
ഇന്ത്യൻ നിർമിത കഫ്‌സിറപ്പുകൾ കഴിച്ച് വിവിധ രാജ്യങ്ങളിൽ ക-ുട്ടികൾ മരിച്ച സംഭവമുണ്ടായിട്ടുണ്ട്. ഇതുകൂടി കണക്കിലെടുത്താണ് ഇടപെടൽ. 2022ൽ ഗാംബിയയിൽ 70 കുട്ടികളും ഉസ്‌ബക്കിസ്ഥാനിൽ 2022–23 കാലയളവിൽ 68 കുട്ടികളും ഇന്ത്യയിൽ നിന്നുള്ള കഫ്‌സിറപ്പ് കഴിച്ച് മരിച്ചു. കാമറൂൺ, ഹെയ്‌തി തുടങ്ങിയ രാജ്യങ്ങളിലും ഇത്തരത്തിൽ കുട്ടികളുടെ മരണം റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. മധ്യപ്രദേശിൽ കുട്ടികളുടെ മരണത്തിന് കാരണമായ മരുന്നിലെ ഡൈഎത്തിലീൻ ഗ്ലൈക്കോളിന്റെ (ഡിഇജി) സാന്നിധ്യം തന്നെയായിരുന്നു ഇൗ രാജ്യങ്ങളിലും പ്രശ്‌നം സൃഷ്ടിച്ചത്. ഇൗ സംഭവങ്ങളെത്തുടർന്ന് ഡബ്ല്യുഎച്ച്‌ഒ കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന് നിർദേശങ്ങൾ നൽകിയിരുന്നെങ്കിലും ഫലമുണ്ടായില്ല.









0 comments