‘വൈറ്റ് കോളർ ഭീകര ശൃംഖല’യിലെ ഒരാൾ കൂടി കസ്റ്റഡിയിൽ; പിടിയിലായത് ഫരീദാബാദിൽ നിന്ന്

‘വൈറ്റ് കോളാർ ഭീകര ശൃംഖല’യിൽ ഉൾപ്പെട്ടവർ
ശ്രീനഗർ: ഫരീദാബാദിൽ നിന്നും 'വൈറ്റ് കോളർ' ഭീകര മൊഡ്യൂൾ കേസിൽ സ്ഫോടക വസ്തുക്കൾ പിടിച്ചെടുത്ത സാഹചര്യത്തിൽ ജമ്മു കശ്മീരിലും അയൽ സംസ്ഥാനങ്ങളിലും വ്യാപക റെയ്ഡ്. കേസിൽ ഹരിയാന മേവാട്ടിൽ നിന്നും മൗലവി ഇഷ്തിയാഖ് എന്ന മതപ്രഭാഷകനെ ജമ്മു കശ്മീർ പൊലീസ് കസ്റ്റഡിയിലെടുത്തു. അൽ ഫലാഹ് സർവകലാശാല സമുച്ചയത്തിലെ ഒരു വാടക വീട്ടിലായിരുന്നു ഇയാൾ താമസിച്ചിരുന്നത്. ഈ വീട്ടിൽ നിന്നാണ് 2,500 കിലോയിലധികം അമോണിയം നൈട്രേറ്റ്, പൊട്ടാസ്യം ക്ലോറേറ്റ്, സൾഫർ എന്നിവ കണ്ടെടുത്തതെന്ന് പൊലീസ് പറയുന്നു. ഉടൻ ഇയാളുടെ അറസ്റ്റ് രേഖപ്പെടുത്താൻ സാധ്യതയുണ്ട്.
'വൈറ്റ് കോളർ' ഭീകര മൊഡ്യൂൾ കേസിൽ പിടിയിലാകുന്ന ഒമ്പതാമത്തെ വ്യക്തിയാണ് മൗലവി ഇഷ്തിയാഖ്. ഡോ. മുസമ്മിൽ ഗനായിയും ഡോ. ഉമർ നബിയും ചേർന്ന് ഇഷ്തിയാഖിന്റെ വീട്ടിലാണ് സ്ഫോടക വസ്തുക്കൾ സൂക്ഷിച്ചിരുന്നതെന്ന് അന്വേഷണ സംഘം പറയുന്നു.
ജമ്മു കശ്‌മീർ പൊലീസിന്റെ നേതൃത്വത്തിൽ വിവിധ സംസ്ഥാനങ്ങളിൽ നടന്ന പരിശോധനയിൽ രണ്ട് ഡോക്‌ടർമാരുൾപ്പെടെ ഏഴ് ഭീകരർ നേരത്തെ അറസ്റ്റിലായിരുന്നു. പരിശോധനയിൽ 2,900 കിലോ ഗ്രാം വരുന്ന അമോണിയം നൈട്രേറ്റ് ഉൾപ്പെടെയുള്ള സ്‌ഫോടക നിർമാണ വസ്തുക്കളും ആയുധങ്ങളും ഡൽഹിക്കടുത്ത ഫരീദാബാദിൽ നിന്ന് കണ്ടെത്തിയതിനെ തുടർന്നായിരുന്നു നടപടി.









0 comments