സർക്കാർ വകുപ്പുകളുടെ 22000 വാഹനങ്ങൾ പൊളിച്ചു മാറ്റാൻ പശ്ചിമ ബംഗാൾ

scrap
വെബ് ഡെസ്ക്

Published on Sep 07, 2025, 12:06 PM | 1 min read

കൊൽക്കത്ത: സർക്കാർ വകുപ്പുകളുടെ വാഹനവ്യൂഹം പുതുക്കുന്നതിന്റെ ഭാഗമായി പശ്ചിമ ബംഗാൾ സർക്കാർ 15 വർഷത്തിലധികം പഴക്കമുള്ള ഏകദേശം 22,000 വാഹനങ്ങൾ പൊളിച്ചുമാറ്റുന്നു.


പൊതുമരാമത്ത് വകുപ്പ്, ഗതാഗതം എന്നിവ ഉൾപ്പെടെയുള്ള വിവിധ സർക്കാർ വകുപ്പുകൾ ഉപയോഗിക്കുന്ന പഴയ വാഹനങ്ങളാണ് പൊളിക്കുന്നത്.


പൊലീസ് വകുപ്പിൽ നിന്ന് കുറഞ്ഞത് 698 വാഹനങ്ങളും, ഗതാഗത മേഖലയിൽ നിന്ന് 481 വാഹനങ്ങളും, വിവിധ പൊതുമേഖലാ സ്ഥാപനങ്ങളിൽ നിന്ന് 710 വാഹനങ്ങളും പൊളിച്ചുമാറ്റാൻ നീക്കിവച്ചതായി ഉന്നത ഉദ്യോഗസ്ഥനെ ഉദ്ധരിച്ച് പിടിഐ റിപ്പോർട് ചെയ്തു.


പൊതുമരാമത്ത്, പഞ്ചായത്ത്, പബ്ലിക് ഹെൽത്ത് എഞ്ചിനീയറിംഗ് തുടങ്ങിയ വകുപ്പുകൾ ചേർന്ന് 19,000-ത്തിലധികം വാഹനങ്ങളും പൊളിച്ചുമാറ്റുന്നതിനായി ലിസ്റ്റ് ചെയ്തിട്ടുണ്ട്,.

വാഹനങ്ങളുടെ രജിസ്ട്രേഷൻ വിശദാംശങ്ങൾ എല്ലാ വകുപ്പുകളെയും അറിയിച്ചിട്ടുണ്ടെന്നും അവ പ്രവർത്തനത്തിൽ നിന്ന് പിൻവലിക്കാൻ നിർദ്ദേശം നൽകിയിട്ടുണ്ടെന്നും ഉദ്യോഗസ്ഥൻ പറഞ്ഞു.


ഈ വകുപ്പുകൾ ഇതിനകം തന്നെ പുതിയ വാഹനങ്ങൾ വാങ്ങാൻ തുടങ്ങിയിട്ടുണ്ട്. പഴയ വാഹനങ്ങൾക്ക് പകരം ഇലക്ട്രിക് വാഹനങ്ങൾക്കാണ് മുൻതൂക്കം. പല വകുപ്പുകളും വാഹന ഉടമസ്ഥതയിൽ നിന്ന് പൂർണ്ണമായും മാറി ഔദ്യോഗിക ഉപയോഗത്തിനായി വാടകയ്‌ക്കെടുക്കാൻ തീരുമാനിച്ചു.


കൊൽക്കത്തയിൽ ടാറ്റ മോട്ടോഴ്‌സ് കഴിഞ്ഞ മാസം വാഹന സ്‌ക്രാപ്പിംഗ് (ആർവിഎസ്എഫ്) കേന്ദ്രം തുടങ്ങിയിരുന്നു. പശ്ചിമ ബംഗാളിലെ കമ്പനിയുടെ ആദ്യത്തേതും കിഴക്കൻ ഇന്ത്യയിലെ മൂന്നാമത്തെതുമായ കേന്ദ്രമാണിത്. 'Re.Wi.Re - റീസൈക്കിൾ വിത്ത് റെസ്‌പെക്റ്റ്' എന്ന പേരിലാണ് കേന്ദ്രം. പ്രതിവർഷം 21,000 വരെ എൻഡ്-ഓഫ്-ലൈഫ് വാഹനങ്ങൾ പൊളിച്ചുമാറ്റാൻ കഴിയുന്ന കേന്ദ്രമാണ്.



deshabhimani section

Related News

View More
0 comments
Sort by

Home