യമുനാനദിയിൽ ജലനിരപ്പ് അപകടകരമായി തന്നെ തുടരുന്നു

 YAMUNA
വെബ് ഡെസ്ക്

Published on Aug 18, 2025, 05:13 PM | 1 min read

ന്യൂഡൽഹി: ഡൽഹിയിൽ യമുനാനദിയിൽ ജനനിരപ്പ് അപകടകരമായി ഉയരുന്നു. മുന്നറിയിപ്പ് പരിധിയേക്കാൾ ഉയരത്തിൽ തിങ്കളാഴ്ചയും ജലനിരപ്പ് ഉയർന്നു . 204. 8 മീറ്റർ ആണ് നിലവിലെ ജലനിരപ്പ്. ഡൽഹി ഓൾഡ് റെയിൽവെ ബ്രിഡ്ജിനടുത്ത് ഉയരത്തിൽ ജലമെത്തി. 205.33 ആണ് അപകടകരമായ അവസ്ഥ വെളിവാക്കുന്ന ജലനിരപ്പിന്റെ അളവ്. നിലവിലെ ജല ആശങ്ക സൃഷ്‌ടിച്ചിരിക്കുകയാണ്.


ഓൾഡ് റെയിൽവേ സ്റ്റേഷൻ ബ്രിഡ്ജാണ് വെള്ളത്തിന്റെ പരമാവ‌ധി ജലനിരപ്പും പ്രളയസാ​ഹചര്യവും കണക്കാക്കുന്ന അതിർത്തിയായി നിർണയിച്ചിരിക്കുന്നത്. പാലത്തിന്റെ അടിത്തട്ടിൽ മുട്ടുന്ന വിധത്തിലാണ് നിലവിലെ ജലനിരപ്പ് . സ്ഥിതി സൂക്ഷ്മമായി നിരീക്ഷിച്ചുവരികയാണെന്നും എല്ലാ ഏജൻസികളും സുരക്ഷാ നടപടികൾ സ്വീകരിക്കണമെന്നും കാലാവസ്ഥയുടെ അവസ്ഥ അനുസരിച്ച് ജലനിരപ്പ് വ്യതിയാനമുണ്ടാകുമെന്നും ബന്ധപ്പെട്ട ഉദ്യോ​ഗസ്ഥർ പറഞ്ഞു.


വസീറാബാദ്, ഹദ്നികുൻഡ് അണക്കെട്ടുകളിൽ നിന്നും ഓരോ മണിക്കൂർ ഇടവെട്ട് വെള്ളം ഒഴുക്കിവിട്ടതിനാലാണ് യമുനാ നദിയിൽ അപകടകരമായ അളവിൽ ജലമുയർന്നത്- കേന്ദ്ര പ്രളയ പഠന കേന്ദ്രത്തിലെ ഉ​ദ്യോ​ഗസ്ഥൻ വ്യക്തമാക്കി. ഓരോ മണിക്കൂറിലും ഹദ്നികുണ്ഡ് അണക്കെട്ടിൽ നിന്നും 58,282 ക്യുസെക്സ് ജലവും 36,170 ക്യുസെക്സ് ജലം വസിറാബാദ് അണക്കെട്ടിൽ നിന്നും ഒഴുക്കിക്കൊണ്ടിരിക്കുന്നത്. ജലനിരപ്പ് 206 അടിയിലെത്തിയാൽ ആളുകളെ മാറ്റിപ്പാർപ്പിക്കും





deshabhimani section

Related News

View More
0 comments
Sort by

Home