വഖഫ് നിയമ ഭേദഗതി: വിധി വരും മുമ്പേ ചട്ടം വിജ്‌ഞാപനം ചെയ്‌തു


സ്വന്തം ലേഖകൻ
Published on Jul 06, 2025, 12:00 AM | 1 min read
ന്യൂഡൽഹി : വഖഫ് നിയമഭേദഗതിക്കെതിരായ ഹർജികളിൽ സുപ്രീംകോടതിയുടെ വിധി വരുന്നതിന് മുമ്പ് പുതിയ ചട്ടങ്ങൾ വിജ്‌ഞാപനം ചെയ്‌ത് കേന്ദ്രം. വഖഫ് നിയമത്തിലെ 108 ബി വകുപ്പ് പ്രകാരമാണിത്. ഇനി വഖഫ് സ്വത്തുക്കൾ രജിസ്‌റ്റർ ചെയ്യുന്നതിനും മറ്റാനും കേന്ദ്രീകൃത ഓൺലൈൻ പോർട്ടലിന് രൂപം നൽകണം. രജിസ്ട്രേഷന് പുറമെ സംസ്ഥാനങ്ങളിൽ വഖഫ് സ്വത്തുക്കളുടെ നിരീക്ഷണം, മേൽനോട്ടം എന്നിവയ്‌ക്കായും പോർട്ടൽ ഉപയോഗിക്കും.
കേന്ദ്ര ന്യൂനപക്ഷ മന്ത്രാലയത്തിലെ ജോയിന്റ് സെക്രട്ടറി തലത്തിലുള്ള ഉദ്യോഗസ്ഥനാകും മേൽനോട്ടം.
പോർട്ടലിൽ രജിസ്‌റ്റർ ചെയ്യുന്ന വഖഫ് സ്വത്തുക്കൾക്ക് സവിശേഷ തിരിച്ചറിയൽ നമ്പർ നൽകും. സംസ്ഥാനങ്ങളും ജോയിന്റ് സെക്രട്ടറി തലത്തിലുള്ള ഒരു ഉദ്യോഗസ്ഥനെ പോർട്ടലിന്റെ പ്രവർത്തനം ഏകോപിപ്പിക്കാൻ ചുമതലപ്പെടുത്തണം. ഒരു സപ്പോർട്ട് യൂണിറ്റിനും രൂപം നൽകണം. വഖഫ് സ്വത്തുവിവരം പോർട്ടലിൽ അപ്‌ലോഡ് ചെയ്യുന്നതിനും മറ്റും സഹായിക്കുക ഈ യൂണിറ്റാകും. വഖഫ് സ്വത്തുക്കളുടെ മേൽനോട്ടം വഹിക്കുന്ന മുതവല്ലിമാരും മൊബൈൽ നമ്പരോ, ഇമെയിൽ ഐഡിയോ നൽകി രജിസ്‌റ്റർ ചെയ്യണം.









0 comments