പരന്തൂരിൽ വിമാനത്താവളത്തിനെതിരെ സമരം ചെയ്യുന്നവരെ സന്ദർശിച്ച് വിജയ്

actor vijay
ചെന്നൈ : പരന്തൂരിൽ പുതിയ വിമാനത്താവളത്തിനെതിരെ സമരം ചെയ്യുന്നവരെ സന്ദർശിച്ച് നടൻ വിജയ്. സമരം ചെയ്യുന്നവർക്ക് തമിഴകവച്ചുകഴകത്തിന്റെ പൂർണ പിന്തുണയെന്ന് വിജയ് അറിയിച്ചു. ഡിഎംകെ അധികാരത്തിൽ വന്നപ്പോൾ കർഷക വിരുദ്ധ പദ്ധതികളെ പിന്തുണയ്ക്കുകയാണെന്ന് വിജയ് ആരോപിച്ചു.
മധുരയിലെ ടങ്സ്റ്റൺ ഖനന പദ്ധതിക്കെതിരെ നിയമസഭ പാസാക്കിയ പ്രമേയത്തെ സ്വാഗതം ചെയ്യുന്നു. വിമാനത്താവള പദ്ധതിയുടെ കാര്യത്തിലും ഇതേ നിലപാട് സ്വീകരിക്കണമെന്നും വിജയ് പറഞ്ഞു. വിമാനത്താവള പദ്ധതി പുനഃപരിശോധിക്കണമെന്നും കർഷകരുടെ താൽപര്യങ്ങൾക്ക് പരിഗണിച്ചുകൊണ്ട് അനുയോജ്യമായ മറ്റൊരു സ്ഥലം പരിഗണിക്കണമെന്നും അദ്ദേഹം കേന്ദ്ര-സംസ്ഥാന സർക്കാരുകളോട് ആവശ്യപ്പെട്ടു.
ചെന്നൈയിൽനിന്ന് 70 കിലോമീറ്റർ അകലെയുള്ള നിർദിഷ്ട വിമാനത്താവളത്തിനായി കൃഷിഭൂമി ഏറ്റെടുക്കുന്നതിനെതിരെ 900 ദിവസത്തിലേറെയായി സമരം ചെയ്യുന്ന പരന്തൂർ, ഏകനാപുരം, നെൽവോയ്, വാളത്തൂർ, മാടപുരം, അക്കമ്മപുരം എന്നിവയുൾപ്പെടെ 13 ഗ്രാമങ്ങളിലെ നിവാസികളെയും വിജയ് സന്ദർശിച്ചു.









0 comments