'ദുരന്തത്തിൽപ്പെട്ടവരുടെ കുടുംബങ്ങൾക്ക് ഇൻഷുറൻസ് പദ്ധതി'; വിജയ് 17 ന് കരൂരിലെത്തും

ചെന്നൈ: തമിഴ് വെട്രി കഴകം അധ്യക്ഷൻ വിജയ് ഒക്ടോബർ 17 ന് കരൂരിലെത്തും. കരൂർ ദുരന്തത്തിൽ മരിച്ചവരുടെ ബന്ധുക്കളെയെല്ലാം വിജയ് ഏറ്റെടുക്കുമെന്ന് ഇന്നലെ പ്രഖ്യാപിച്ചിരുന്നു. ഇതിനു പിന്നാലെയാണ് സ്ഥലം സന്ദർശിക്കാനുള്ള പ്രഖ്യാപനം.
മരിച്ചവരുടെ ബന്ധുക്കൾക്ക് ഇൻഷുറൻസ് പദ്ധതിയൊരുക്കും. കുട്ടികളുടെ പഠനച്ചെലവ് പാർട്ടി ഏറ്റെടുക്കുന്നതിന് പുറമെ എല്ലാ മാസവും സഹായധനവും നൽകും. സംഭവത്തിൽ സിബിഐ അന്വേഷണത്തിന് കഴിഞ്ഞ ദിവസം സുപ്രീം കോടതി ഉത്തരവിട്ടിരുന്നു.
ഇതിനിടയിൽ കരൂർ എത്താൻ പ്രത്യേക സുരക്ഷയൊരുക്കാൻ ആവശ്യപ്പെട്ട് വിജയ് പൊലീസ് മേധാവിക്ക് കത്തയച്ചിരുന്നു. വിമാനത്താവളം മുതൽ തനിക്ക് സുരക്ഷ ഒരുക്കണം, തന്നെ ആരും പിന്തുടരാൻ പാടില്ല, ഒരു സായുധസംഘം ഇപ്പോഴും ഒപ്പമുണ്ടാകണം, വേദിക്ക് ചുറ്റും സുരക്ഷാ ഇടനാഴികൾ ഒരുക്കണം എന്നിങ്ങനെയുള്ള സുരക്ഷാ ഉപാധികൾ ചൂണ്ടിക്കാട്ടിയാണ് ഡിജിപിക്ക് കത്തയച്ചത്.
കരൂരിലെത്തുമ്പോൾ അപകടത്തിൽ മരിച്ചവരുടെ ബന്ധുക്കളെ പ്രത്യേകം പോയി കാണുന്നതിന് പകരം ഇവർക്കായി പ്രത്യേക വേദിയൊരുക്കാനായിരുന്നു ടിവികെയുടെ തീരുമാനം. ബന്ധുക്കളുമായി രഹസ്യ കൂടിക്കാഴ്ച നടത്താൻ പ്രത്യേക വേദിക്കുള്ള സ്ഥലം കണ്ടെത്താൻ ടിവികെ അണികൾക്ക് വിജയ് നിർദേശം നൽകിയിരുന്നു.









0 comments