വഖഫ് ബില്ലിനെതിരെ വിജയ്; സുപ്രീം കോടതിയിൽ ഹർജി നൽകി

ചെന്നൈ: വഖഫ് ഭേദഗതി ബില്ലിനെതിരെ സുപ്രീം കോടതിയെ സമീപിച്ച് ടിവികെ അധ്യക്ഷൻ വിജയ്. ബില്ല് ഭരണഘടനാ വിരുദ്ധമെന്ന് കാണിച്ച് വിജയ് കോടതിയിൽ ഹർജി നൽകി. തമിഴ്നാട് സർക്കാരും ഡിഎംകെയും സുപ്രീം കോടതിയിൽ ഹർജി നൽകിയതിന് പിന്നാലെയാണിത്. വഖഫ് ബില്ലിനെതിരെ സംസ്ഥാന വ്യാപകയായി പ്രതിഷേധങ്ങൾ സംഘടിപ്പിക്കുകയും പാർടി നേതൃയോഗത്തിൽ പ്രമേയം പാസാക്കുകയും ചെയ്‌തതിനു ശേഷമാണ് വിജയ് കോടതിയെ സമീപിക്കുന്നത്.
മുസ്ലീം സമുദായത്തോടുള്ള വിവേചനപരമാണെന്നും അവരുടെ മൗലികാവകാശങ്ങൾ ലംഘിക്കുന്നതാണെന്നും വാദിച്ചുകൊണ്ട് ഈ നിയമത്തെ ചോദ്യം ചെയ്ത് നിരവധി ഹർജികൾ സുപ്രീം കോടതിയിൽ ഇതിനോടകം തന്നെ ലഭിച്ചിട്ടുണ്ട്.









0 comments