വർക്കേഴ്‌സ് കമീഷൻ രൂപീകരിക്കാനുള്ള ബിൽ അവതരിപ്പിച്ച് വി ശിവദാസൻ എംപി

ന്യൂഡൽഹി : തൊഴിലാളികളുടെ അവകാശസംരക്ഷണത്തിനായി വർക്കേഴ്‌സ് കമീഷൻ രൂപീകരിക്കാനുള്ള ബിൽ അവതരിപ്പിച്ച് വി ശിവദാസൻ എംപി. രാജ്യത്തെ തൊഴിലാളികൾ മനുഷ്യത്വഹീനമായ ചൂഷണങ്ങൾക്ക് വിധേയരാകുന്ന സാഹചര്യം ചൂണ്ടിക്കാണിച്ചാണ് വി ശിവദാസൻ രാജ്യസഭയിൽ ‘നാഷണൽ വർക്കേഴ്‌സ് കമീഷൻ ബിൽ 2024 ’ അവതരിപ്പിച്ചത്.
അമിതജോലി, കഠിനാദ്ധ്വാനം, ജോലിസമ്മർദ്ദം, നിയമപരമായ തൊഴിൽസമയം ഇല്ലാതിരിക്കൽ, അവധിദിനങ്ങളിൽ പോലും ജോലി ചെയ്യേണ്ട അവസ്ഥ–- തുടങ്ങി ഇന്ത്യയിലെ തൊഴിലാളികൾ നേരിടുന്ന നിരവധി പ്രശ്‌നങ്ങൾ ശിവദാസൻ ബില്ലിൽ ഉന്നയിച്ചിട്ടുണ്ട്. വൈറ്റ്‌കോളർ ജോലികൾ പോലും ഇത്തരം ചൂഷണങ്ങളിൽ നിന്നും മുക്തമല്ലെന്ന് ഏണസ്‌റ്റ് ആൻഡ് യങ് ജീവനക്കാരി അന്ന സെബാസ്‌റ്റ്യൻ പെരയിലിന്റെ ദുഃഖകരമായ മരണം വ്യക്തമാക്കുന്നു. തൊഴിലാളികളുടെ ആവശ്യങ്ങളും പരാതികളും കേൾക്കുന്നതിനും അവകാശലംഘനങ്ങൾ അന്വേഷിക്കുന്നതിനും പൊതുനയരൂപീകരണത്തിൽ തൊഴിലാളികളുടെ പങ്കാളിത്തം ഉറപ്പാക്കുന്നതിനും ദേശീയ കമീഷൻ അനിവാര്യമാണെന്നും ശിവദാസൻ വ്യക്തമാക്കി.









0 comments