ടൂറിസം പദ്ധതി വിഴുങ്ങി ബാബാ രാംദേവിന്റെ അനുയായി

ന്യൂഡൽഹി
ബിജെപി ഭരിക്കുന്ന ഉത്തരാഖണ്ഡിലെ ടൂറിസം പദ്ധതി ചട്ടവിരുദ്ധമായി കൈക്കലാക്കി ബാബാ രാംദേവിന്റെ അനുയായി. പതഞ്ജലിയുടെ സഹസ്ഥാപകനും രാംദേവിന്റെ അടുത്ത അനുയായിയുമായ ബാലകൃഷ്ണയാണ് ടെൻഡർ നിയമങ്ങൾ തെറ്റിച്ച് ഒരു കോടി രൂപയ്ക്ക് പദ്ധതി സ്വന്തമാക്കിയത്.
2022 ഡിസംബറിൽ നടത്തിയ ലേലത്തിൽ മൂന്ന് കന്പനികൾ പങ്കെടുത്തു. മൂന്നിലും ബാലകൃഷ്ണയാണ് പ്രധാന ഓഹരി ഉടമ. ഹെലിപ്പാഡ്, മ്യൂസിയങ്ങൾ, പാർക്കിങ്, നടപ്പാത, മരക്കുടിലുകൾ, കഫേ എന്നിവയുൾപ്പെടെ 142 ഏക്കറിലുള്ള മുസ്സൂറിക്കടുത്ത ജോർജ് എവറസ്റ്റ് എസ്റ്റേറ്റാണ് ബാലകൃഷ്ണ കൈപ്പിടിയിലാക്കിയത്.
രാജാസ് എയ്റോസ്പോർട്സ് ആൻഡ് അഡ്വഞ്ചർ പ്രൈവറ്റ് ലിമിറ്റഡാണ് ഒരു കോടി രൂപയ്ക്ക് ലേലം പിടിച്ചത്. 25.31 ശതമാനം ഓഹരി ആയിരുന്നു ബാലകൃഷ്ണയ്‌ക്കുണ്ടായിരുന്നത്. ലേലത്തിനുശേഷം കന്പനിയുടെ 69.43 ശതമാനം ഓഹരിയും സ്വന്തമാക്കി. മറ്റ് രണ്ട് കന്പനികളുടെ 99 ശതമാനത്തിലധികം ഓഹരിയും ബാലകൃഷ്ണയുടെ പേരിലാണ്. മൂന്ന് കന്പനികളിലും ഒരാൾക്ക് ഓഹരിപങ്കാളിത്തം ഉണ്ടാവുന്നത് അസാധാരണമല്ല എന്ന് ചട്ടവിരുദ്ധതയെ ന്യായീകരിക്കുകയാണ് സർക്കാർ ചെയ്തത്. എസ്റ്റേറ്റ് ഏറ്റെടുത്തശേഷമുള്ള രാജാസിന്റെ വരുമാനം കുതിച്ചുയർന്നു. 2022–23ൽ 1.17 കോടിയായിരുന്ന വരുമാനം 2023–24ൽ 9.82 കോടിയായി.








0 comments