ക്ലാസില്‍ കയറിയില്ലെങ്കില്‍ വിദ്യാര്‍ഥിവിസ റദ്ദാക്കുമെന്ന് യുഎസ്

ന്യൂഡല്‍ഹി
ഇന്ത്യക്കാരടക്കമുള്ള വിദേശവിദ്യാര്‍ഥികള്‍ ക്ലാസില്‍ കയറാതിരുന്നാല്‍ വിദ്യാര്‍ഥിവിസ റദ്ദാക്കുമെന്ന് ഭീഷണി മുഴക്കി ഇന്ത്യയിലെ യുഎസ് എംബസി. വിദ്യാഭ്യാസ സ്ഥാപനത്തെ അറിയിക്കാതെ കോഴ്സ് പാതിവഴിയില്‍ ഉപേക്ഷിക്കുകയോ പഠനം നിര്‍ത്തുകയോ ചെയ്‌താലും വിസ റദ്ദാക്കുമെന്ന് മുന്നറിയിപ്പുണ്ട്. പ്രശ്നങ്ങള്‍ ഉണ്ടാകാതിരിക്കണമെങ്കില്‍ വിസാനിബന്ധനകള്‍ ലംഘിക്കരുതെന്നും വിദ്യാര്‍ഥിയായി തന്നെ തുടരണമെന്നും നിര്‍ദേശിക്കുന്നു. ഗാസ വംശഹത്യയിലടക്കം അമേരിക്കന്‍ നിലപാടുകള്‍ക്കെതിരെ യുഎസ് ക്യാമ്പസുകളില്‍ പ്രക്ഷോഭം ശക്തമാകുന്ന സാഹചര്യത്തിലാണ് മുന്നറിയിപ്പ്.









0 comments