യുപിയിൽ ഇമാമിന്റെ ഭാര്യയും 2 കുട്ടികളും കൊല്ലപ്പെട്ട സംഭവത്തിൽ പ്രായപൂർത്തിയാകാത്ത രണ്ട് പേർ അറസ്റ്റിൽ

upsonkilledmom
വെബ് ഡെസ്ക്

Published on Oct 13, 2025, 09:41 AM | 1 min read

ബാഗ്പത്: ഉത്തർപ്രദേശിലെ ബാഗ്പത്തിൽ ഇമാമായ ഇബ്രാഹിം മൗലവിയുടെ ഭാര്യയെയും രണ്ട് മക്കളെയും വെട്ടിക്കൊന്ന സംഭവത്തിൽ പ്രായപൂർത്തിയാകാത്ത രണ്ട് പേർ അറസ്റ്റിൽ. പള്ളിയിലെ വിദ്യാർഥികളായ ഇരുവർക്കും ഇമാമിനോടുണ്ടായിരുന്ന വ്യക്തിപരമായ വൈരാഗ്യമാണ് കൊലപാതകത്തിന് കാരണമെന്നാണ് വിവരം. ഇമാം മതപഠന ക്ലാസിൽ വഴക്ക് പറയുന്നതും ശിക്ഷിക്കുന്നതുമാണ് കടുത്ത വൈരാഗ്യത്തിലേക്ക് വിദ്യാർഥികളെ എത്തിച്ചതെന്ന് പൊലീസ് പറഞ്ഞു.


Related News

ഇസ്രാന (30), സോഫിയ (5), സുമയ്യ (2) എന്നിവരാണ്‌ കൊല്ലപ്പെട്ടത്‌. ഇവരെ ബഗപത്‌ ജില്ലയിലെ ഗംഗന‍ൗലി പള്ളിക്കു സമീപത്തുള്ള വീട്ടിൽ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തുകയായിരുന്നു. സംഭവ സമയം ഇമാമായ ഇബ്രാഹിം സ്ഥലത്തുണ്ടായിരുന്നില്ല. മദ്രസാപഠനത്തിനായി രാവിലെയെത്തിയ കുട്ടികളാണ്‌ മൃതദേഹം ആദ്യം കണ്ടത്‌. മൂർച്ചയുള്ള ആയുധം ഉപയോഗിച്ചാണ്‌ ആക്രമണം നടന്നതെന്നുള്ള നിഗമനം പൊലീസ് മുൻപ് തന്നെ പങ്കുവെച്ചിരുന്നു.


സിസിടിവി കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണമാണ് പ്രതികളെ പിടികൂടാൻ പൊലീസിനെ സഹായിച്ചത്. ഇരുവരെയും ഉടൻ ജുവനൈൽ കോടതിയിൽ ഹാജരാക്കും. ചോദ്യം ചെയ്യലിൽ ഇരുവരും കുറ്റം സമ്മതിച്ചതായി പൊലീസ് പറഞ്ഞു.



deshabhimani section

Related News

View More
0 comments
Sort by

Home