മദ്യവിൽപ്പന വരുമാനം 51,000 കോടിയാക്കി യുപി; ആറ് വർഷത്തിൽ ഇരട്ടിയായി

ലക്നൗ: ആറ് വർഷം കൊണ്ട് ഉത്തർപ്രദേശിൽ മദ്യവിൽപ്പനയിൽ നിന്നുലഭിക്കുന്ന വരുമാനം ഇരട്ടിയാക്കി .ഇതോടെ മദ്യവിൽപ്പന വഴി ലഭിക്കുന്ന വരുമാനത്തിൽ യുപി ഒന്നാം സ്ഥാനവും നേടിയിരിക്കുകയാണ്. മദ്യവിൽപ്പനയിലൂടെ എങ്ങനെ കോടികൾ സമ്പാദിക്കാമെന്ന ഉത്തർപ്രദേശ് സർക്കാരിന്റെ നയരൂപീകരണം തന്നെയാണ് ഇതിന് കാരണമായത്. മദ്യവില്‍പ്പന കൂട്ടാന്‍ സര്‍ക്കാര്‍ എല്ലാ സൗകര്യങ്ങളും ഒരുക്കി .
ഇങ്ങനെ മദ്യവിൽപ്പന വഴി 2024-25 വർഷത്തെ വരുമാനം 51,000 കോടിയായി ഉയർന്നു. ടെെംസ് ഓഫ് ഇന്ത്യയാണ് ഇത് സംബന്ധിച്ച് വാർത്ത നൽകിയത്. മദ്യവരുമാനത്തിൽ ആദ്യത്തെ പത്ത് സ്ഥാനങ്ങളിൽ പോലും കേരളം ഇല്ല എന്നതാണ് പ്രധാനപ്പെട്ട മറ്റൊരു കാര്യം.
യുപിയില്‍ അഞ്ച് വർഷമായി മദ്യത്തിന് വില കൂട്ടിയില്ല, ഡിമാന്റ് വർധിപ്പിക്കാനുള്ള പ്രവർത്തനങ്ങൾ നടത്തിയാണ് മദ്യവിൽപ്പനയിൽ യുപി ഒന്നാം സംസ്ഥാനത്തെത്തിയതെന്നും വാർത്തയില്‍ പറയുന്നു. എക്സെെസ് ഡ്യൂട്ടിയിൽ വരുത്തിയ മാറ്റവും, ബിയറും വിദേശ മദ്യവും ഒരുമിച്ച് ഔട്ലെറ്റ് വഴി വിൽക്കാനുള്ള തീരുമാനവും വൻ വിൽപ്പനയക്ക് കാരണമായി. ബിയറും വിദേശ മദ്യവും ഒന്നിച്ച് വിൽക്കാൻ തീരുമാനിച്ചതാണ് പ്രധാന നേട്ടമെന്ന് യുപി എക്സെെസ് കമ്മീഷണറും വ്യക്തമാക്കി









0 comments