ബുൾഡോസറുകൾകൊണ്ട്‌ ഇടിച്ച്‌ നിലംപരിശാക്കിയതില്‍ 30 മസ്‌ജിദുകൾ, 25 ദർഗകൾ, ആറ്‌ ഈദ്‌ഗാഹുകൾ എന്നിവയും

യുപിയില്‍ 225 മദ്രസ 
ഇടിച്ചുനിരത്തി

up bulldozer raj
വെബ് ഡെസ്ക്

Published on May 16, 2025, 04:16 AM | 1 min read


ലഖ്‌നൗ

അനധികൃത നിർമാണം എന്ന പേരിൽ 225 മദ്രസകളും 30 മസ്‌ജിദുകളും അടക്കം ഇടിച്ചുനിരത്തി ഉത്തർപ്രദേശിലെ യോഗി ആദിത്യനാഥ്‌ സർക്കാർ. നേപ്പാൾ അതിർത്തിക്ക്‌ സമീപം മഹാരാജ്‌ഗഞ്ച്‌, സിദ്ധാർഥ്‌ നഗർ, ബൽറാംപുർ, ഷ്രവസ്തി, ബഹ്‌റെയ്‌ച്‌, ലഖിംപുർ ഖേരി, പിൽഭിത്‌ എന്നിവിടങ്ങളിലാണ്‌ ഇസ്ലാം മതസ്ഥാപനങ്ങൾ കൂട്ടമായി തകർത്തത്‌. 225 മദ്രസകൾ, 30 മസ്‌ജിദുകൾ, 25 ദർഗകൾ, ആറ്‌ ഈദ്‌ഗാഹുകൾ എന്നിവ ബുൾഡോസറുകൾകൊണ്ട്‌ ഇടിച്ച്‌ നിലംപരിശാക്കുകയായിരുന്നു. ഇവിടങ്ങളിൽ മുമ്പും ബിജെപി സർക്കാർ മുസ്ലിം മതസ്ഥാപനങ്ങൾ തകർത്തിട്ടുണ്ട്‌.


സർക്കാർ ഭൂമി കൈയേറി നിർമിച്ച മതകേന്ദ്രങ്ങളാണ്‌ തകർത്തതെന്നാണ്‌ സർക്കാർ വിശദീകരണം. മറ്റ്‌ മതങ്ങളുടെ ആരാധനാലയങ്ങൾക്കുനേരെ നടപടിയുണ്ടായതായി റിപ്പോർട്ടില്ല.



deshabhimani section

Related News

View More
0 comments
Sort by

Home