തൊഴിൽ പരീക്ഷകൾക്ക് 100 രൂപ ഏകീകൃത ഫീസ് ഏർപ്പെടുത്തി ബിഹാർ

പട്‌ന: സംസ്ഥാനത്തെ എല്ലാ തൊഴിൽ പരീക്ഷകൾക്കും 100 രൂപ അപേക്ഷാ ഫീസ് ഏർപ്പെടുത്തി ബിഹാർ സർക്കാർ. സംസ്ഥാന മന്ത്രിസഭ ചൊവ്വാഴ്ച ഏകീകൃത ഫീസ് എന്ന നിർദ്ദേശത്തിന് അംഗീകാരം നൽകി.
മുഖ്യമന്ത്രി നിതീഷ് കുമാറിന്റെ അധ്യക്ഷതയിൽ ചേർന്ന സംസ്ഥാന മന്ത്രിസഭാ യോഗത്തിലാണ് തീരുമാനം. പ്രിലിമിനറി പരീക്ഷകളിൽ വിജയിച്ച് മെയിൻ പരീക്ഷകളിൽ പങ്കെടുക്കുന്നവരിൽ നിന്ന് യാതൊരു ഫീസും ഈടാക്കില്ലെന്നും തീരുമാനിച്ചു.
ബീഹാറിലെ റിക്രൂട്ട്‌മെന്റ് പരീക്ഷകളിലെ ഫീസ് ഘടനയിലെ വ്യത്യാസവും തിരഞ്ഞെടുപ്പിന്റെ വിവിധ ഘട്ടങ്ങളിലെ ഉയർന്ന ചെലവും പരാതിയായിരുന്നു. സാധാരണക്കാരായ ഉദ്യോഗാർഥികൾക്ക് താങ്ങാവുന്നതിലും അധികമായിരുന്നു.









0 comments