എൻപിഎസ് പ്രകാരമുള്ള നികുതി ആനുകൂല്യങ്ങൾ യുപിഎസുകാർക്കും

ന്യൂഡൽഹി
നാഷണൽ പെൻഷൻ സംവിധാന (എൻപിഎസ്) ത്തിൽ ലഭിക്കേണ്ട നികുതി ആനുകൂല്യങ്ങൾ ഏകീകൃത പെൻഷൻ പദ്ധതിയിൽ (യുപിഎസ്) ചേരുന്ന കേന്ദ്രസർക്കാർ ജീവനക്കാർക്ക് കൂടി ബാധകമാക്കാൻ ധനമന്ത്രാലയം തീരുമാനിച്ചു. യുപിഎസിനെ കൂടുതൽ ആകർഷകമാക്കാനാണ് നീക്കം.
എൻപിഎസിന്റെ ഭാഗമായ കേന്ദ്രസർക്കാർ ജീവനക്കാർക്ക് തുച്ഛമായ പെൻഷൻ മാത്രമാണ് ലഭിക്കുന്നതെന്ന വിമർശം ശക്തമായതോടെയാണ് യുപിഎസിന് കേന്ദ്രസർക്കാർ രൂപം നൽകിയത്. കഴിഞ്ഞ ജനുവരിയിൽ ഇത് വിജ്‌ഞാപനം ചെയ്‌തു. ഏപ്രിലിൽ നിലവിൽവന്നു.
എൻപിഎസിലുള്ള കേന്ദ്രജീവനക്കാർക്ക് യുപിഎസിലേക്ക് മാറാൻ സർക്കാർ അനുമതി നൽകിയിട്ടുണ്ട്. എൻപിഎസിൽ തുടരാനും സാധിക്കും.









0 comments