ട്രംപ് പങ്കെടുക്കില്ല
print edition യുഎൻ കാലാവസ്ഥാ ഉച്ചകോടിക്ക് ഇന്ന് ബ്രസീലിൽ തുടക്കം

ബെലം: യുഎൻ കാലാവസ്ഥാ സമ്മേളനം (കോപ് 30) തിങ്കളാഴ്‌ച ബ്രസീലിലെ ബെലം നഗരത്തിൽ ആരംഭിക്കും. 21 വരെ നടക്കുന്ന സമ്മേളനത്തിൽ കാലാവസ്ഥാ പ്രതിസന്ധി എങ്ങനെ പരിഹരിക്കണം, അതിനുള്ള പണം ആരാണ് നൽകേണ്ടത് തുടങ്ങിയ തർക്കവിഷയങ്ങൾ വീണ്ടും ചർച്ചയാകും. സമ്മേളനത്തിൽ പങ്കെടുക്കില്ലെന്ന് യുഎസ് പ്രസിഡന്റ് ഡോണാൾഡ് ട്രംപ് പ്രഖ്യാപിച്ചിട്ടുണ്ട്. കോപ് 30ൽ സഹകരിച്ചാൽ തിരിച്ചടി നൽകുമെന്ന് പല രാജ്യങ്ങളുടെയും പ്രതിനിധികൾക്ക് ഭീഷണി ലഭിച്ചതായി വിവരമുണ്ട്.
എന്നാൽ ട്രംപിന്റെ പ്രഖ്യാപനം തള്ളി നിരവധി അമേരിക്കൻ വിദഗ്‌ധർ കാലാവസ്ഥ സമ്മേളനത്തിൽ പങ്കെടുക്കുമെന്നാണ് സൂചനകൾ. വികസിത രാജ്യങ്ങൾ കാലാവസ്ഥാ ധനസഹായം നൽകണമെന്ന നിലപാടാണ് ചൈനയക്ക്. കാലാവസ്ഥാ പ്രതിസന്ധി പരിഹരിക്കുന്നതിന് വികസിത രാജ്യങ്ങൾ പണം നൽകണമെന്നും, അവികസിത,- വികസ്വര രാജ്യങ്ങളെ ഫോസിൽ ഇന്ധനങ്ങൾ ഉപയോഗിക്കാൻ അനുവദിക്കണമെന്നും ഇന്ത്യ ഇത്തവണയും ആവശ്യപ്പെടും.









0 comments