തമിഴ്‌നാട്ടിൽ പടക്ക നിർമാണ യൂണിറ്റിൽ തീപിടിത്തം; 2 മരണം, 4 പേർക്ക് പരിക്ക്

പ്രതീകാത്മക ചിത്രം
ചെന്നൈ: തമിഴ്‌നാട്ടിൽ പടക്ക നിർമാണ യൂണിറ്റിൽ സ്ഫോടനം. സ്‌ഫോടനത്തിൽ രണ്ട് തൊഴിലാളികൾ കൊല്ലപ്പെടുകയും നാല് പേർക്ക് പരിക്കേൽക്കുകയും ചെയ്തതായി അധികൃതർ അറിയിച്ചു. ബുധനാഴ്‌ച തെക്കൻ വിരുദുനഗർ ജില്ലയിലാണ് അപകടമുണ്ടായത്.
മരണത്തിൽ മുഖ്യമന്ത്രി എം കെ സ്റ്റാലിൻ ദുഃഖം രേഖപ്പെടുത്തി. വിരുദുനഗർ ഗവൺമെന്റ് മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന പരിക്കേറ്റ നാല് തൊഴിലാളികൾക്ക് പ്രത്യേക പരിചരണം ഉറപ്പാക്കാൻ ഉദ്യോഗസ്ഥരോട് ഉത്തരവിട്ടിട്ടുണ്ടെന്ന് സ്റ്റാലിൻ പറഞ്ഞു.
മരിച്ച രണ്ട് തൊഴിലാളികളുടെ കുടുംബങ്ങൾക്ക് നാല് ലക്ഷം രൂപ വീതം ധനസഹായം നൽകാൻ ഉത്തരവിട്ടിട്ടുണ്ട്.
ഗുരുതരമായി പരിക്കേറ്റവർക്ക് ഒരു ലക്ഷം രൂപ വീതവും നിസാര പരിക്കേറ്റവർക്ക് 50,000 രൂപ വീതവും നൽകും. വിരുദുനഗർ ജില്ലയിലെ കരിയപട്ടി താലൂക്കിലെ വടകരൈ ഗ്രാമത്തിലാണ് പടക്ക യൂണിറ്റ് പ്രവർത്തിച്ചിരുന്നത്.









0 comments