ജാർഖണ്ഡിൽ ഏറ്റുമുട്ടലിൽ 2 മാവോയിസ്റ്റുകൾ കൊല്ലപ്പെട്ടു

പ്രതീകാത്മകചിത്രം
റാഞ്ചി : ജാർഖണ്ഡിൽ സുരക്ഷാ സേനയും മാവോയിസ്റ്റുകളുമായുണ്ടായ ഏറ്റുമുട്ടലിൽ രണ്ട് മാവോയിസ്റ്റുകൾ കൊല്ലപ്പെട്ടു. വെസ്റ്റ് സിങ്ബും ജില്ലയിലെ പോരാഹട്ട് വനമേഖലയിലാണ് ഏറ്റുമുട്ടലുണ്ടായത്. കൊല്ലപ്പെട്ടവരിൽ ഒരാൾ സ്ത്രീയാണ്. ഒരു ജവാനും പരിക്കേറ്റു.
പൊലീസും സിആർപിഎഫും സംയുക്തമായി നടത്തിയ ഓപ്പറേഷനിടെയാണ് ബുധൻ രാവിലെ ഏറ്റുമുട്ടലുണ്ടായത്. ജനുവരി 22ന് നടന്ന ഏറ്റുമുട്ടലിലും രണ്ട് മാവോയിസ്റ്റുകളെ വധിച്ചിരുന്നു.









0 comments