ജാർഖണ്ഡിൽ ഐഇഡി സ്ഫോടനത്തിൽ രണ്ട് സിആർപിഎഫ് സൈനികർക്ക് പരിക്ക്

റാഞ്ചി : ജാർഖണ്ഡിലെ ചൈബാസയിൽ വെള്ളിയാഴ്ചയുണ്ടായ ഐഇഡി സ്ഫോടനത്തിൽ സെൻട്രൽ റിസർവ് പൊലീസ് സേനയിലെ രണ്ട് ജവാന്മാർക്ക് പരിക്കേറ്റതായി പൊലീസ് അറിയിച്ചു. സാരന്ദ വനത്തിലെ ജറൈകേലയ്ക്കടുത്തുള്ള മാങ്കി പ്രദേശത്ത് ഉച്ചയോടെയായിരുന്നു സംഭവം.
സിആർപിഎഫ് ഉദ്യോഗസ്ഥർ പ്രദേശത്ത് തിരച്ചിൽ നടത്തുന്നതിനിടെയാണ് ഐഇഡി പൊട്ടിത്തെറിച്ചതെന്ന് ഉദ്യോഗസ്ഥൻ പറഞ്ഞതായി വാർത്താ ഏജൻസികൾ റിപ്പോർട്ട് ചെയ്തു. രണ്ട് ജവാന്മാരും സിആർപിഎഫിന്റെ കോബ്ര ബറ്റാലിയനിലെ അംഗങ്ങളാണ്. പരിക്കേറ്റ രണ്ട് പേരെയും റാഞ്ചിയിലേക്ക് ഹെലികോപ്റ്റർ വഴി കൊണ്ടുപോയെന്നും പ്രദേശത്ത് തിരച്ചിൽ പുരോഗമിക്കുകയാണെന്നും ഉദ്യോഗസ്ഥ വൃത്തങ്ങൾ അറിയിച്ചു.









0 comments