സെബി മേധാവിയായി തുഹിൻ കാന്ത പാണ്ഡെയെ നിയമിച്ചു

ന്യൂഡൽഹി : ഇന്ത്യൻ മൂലധന വിപണിയുടെ നിയന്ത്രണ ഏജൻസിയായ സെക്യൂരിറ്റീസ് ആൻഡ് എക്‌സ്‌ചേഞ്ച് ബോർഡ് ഓഫ് ഇന്ത്യയുടെ (സെബി) മേധാവിയായി ധനകാര്യ- റവന്യു സെക്രട്ടറി തുഹിൻ കാന്ത പാണ്ഡെ നിയമിതനായി. മൂന്നു വർഷത്തേക്കാണ് നിയമനം.
നിലവിലെ ചെയർപഴ്സൺ മാധബി പുരി ബുച്ചിന്റെ സേവനകാലാവധി വെള്ളിയാഴ്‌ച അവസാനിക്കും. മാർച്ച് ഒന്ന് അവധിയായതിനാൽ തിങ്കളാഴ്ചയാവും പുതിയ മേധാവി ചുമതലയേൽക്കുക. നിലവിൽ ധനകാര്യ, റവന്യൂ സെക്രട്ടറിയാണ് തുഹിൻ കാന്ത പാണ്ഡെ. 1987 ബാച്ച് ഒഡീഷ കേഡർ ഐഎഎസ് ഉദ്യോഗസ്ഥനാണ്









0 comments