വടക്കൻ സിക്കിമിൽ മണ്ണിടിച്ചിൽ; ആയിരത്തോളം വിനോദസഞ്ചാരികൾ കുടുങ്ങി

landslide sikkim

പ്രതീകാത്മക ചിത്രം

വെബ് ഡെസ്ക്

Published on Apr 25, 2025, 08:54 AM | 1 min read

ഗാങ്‌ടോക്ക്: സിക്കിമിൽ വ്യാഴാഴ്ച ഉണ്ടായ മണ്ണിടിച്ചിലിൽ ആയിരത്തോളം വിനോദസഞ്ചാരികൾ കുടുങ്ങിയതായി പൊലീസ്. മണ്ണിടിച്ചിലിനു ശേഷം കനത്ത മഴയുണ്ടായതായും പൊലീസ്‌ അറിയിച്ചു.


ചുങ്‌താങ്ങിൽ ഏകദേശം 200 ടൂറിസ്റ്റ് വാഹനങ്ങൾ കുടുങ്ങിക്കിടക്കുകയാണെന്നും യാത്രക്കാർ അവിടെയുള്ള ഒരു ഗുരുദ്വാരയിൽ താമസിക്കുന്നുണ്ടെന്നും പൊലീസ്‌ പറഞ്ഞു. സിക്കിം തലസ്ഥാനമായ ഗാങ്‌ടോക്കിൽ നിന്ന് ഏകദേശം 100 കിലോമീറ്റർ അകലെയാണ് ചുങ്‌താങ്.


ലാച്ചെൻ-ചുങ്താങ് റോഡിലെ മുൻഷിതാങ്ങിലും ലാച്ചുങ്-ചുങ്താങ് റോഡിലെ ലെമ/ബോബിലുമാണ്‌ വൻതോതിൽ മണ്ണിടിച്ചിൽ ഉണ്ടായത്‌.


ഇനിയൊരു അറിയിപ്പ് ഉണ്ടാകുന്നതുവരെയും വടക്കൻ സിക്കിമിലേക്ക് വിനോദസഞ്ചാരികളെ അയയ്ക്കരുതെന്ന് ജില്ലാ ഭരണകൂടം എല്ലാ ടൂർ ഓപ്പറേറ്റർമാരോടും നിർദ്ദേശിച്ചിട്ടുണ്ടെന്ന് അധികൃതർ അറിയിച്ചു.


ഏപ്രിൽ 25 ന് ഈ മേഖല സന്ദർശിക്കാൻ വിനോദസഞ്ചാരികൾക്ക് നൽകിയിരുന്ന എല്ലാ പെർമിറ്റുകളും അധികൃതർ റദ്ദാക്കി. ലാച്ചുങ്ങിലേക്കും ലാച്ചെനിലേക്കും ഉള്ള ഗതാഗത സംവിധാനങ്ങളെ സാരമായി ബാധിച്ചതായി പ്രാദേശിക ഭരണകൂടം അറിയിച്ചു.





deshabhimani section

Related News

View More
0 comments
Sort by

Home