ഡിവൈഎഫ്ഐ രൂപീകരണ ദിനമായ ഇന്ന് പ്രസ്ഥാനം പിറവിയെടുത്ത ലുധിയനയിൽ മഹാ സമ്മേളനം ചേരും: എ എ റഹീം

തിരുവനന്തപുരം: ഡിവൈഎഫ്ഐ രൂപീകരണ ദിനമായ നവംബർ മൂന്ന് - തിങ്കളാഴ്ച പ്രസ്ഥാനം പിറവിയെടുത്ത ലുധിയനയിൽ മഹാ സമ്മേളനം നടക്കുമെന്ന് അഖിലേന്ത്യാ പ്രസിഡന്റ് എ എ റഹീം. സാമ്രാജ്യത്വ ശക്തികൾക്കെതിരെ പോരാടാൻ ഇന്ത്യൻ യുവതയെ സജ്ജരാക്കിയ വിപ്ലവ പ്രസ്ഥാനമായിരുന്നു നൗജവാൻ ഭാരത് സഭ. സാമ്രാജ്യത്വ ശക്തികൾക്കെതിരെ പോരാടാൻ ഇന്ത്യൻ യുവതയെ സജ്ജരാക്കിയ ആ വീര വിപ്ലവകാരികളുടെ പൈതൃകം മുന്നോട്ട് കൊണ്ടുപോകാനുള്ള പ്രതിജ്ഞ പുതുക്കാനുള്ള അവസരം കൂടിയാണിതെന്ന് എ എ റഹീം സമൂഹമാധ്യമത്തിൽ കുറിച്ചു.
പോസ്റ്റിന്റെ പൂർണ രൂപം:
ഇന്ന്, നവംബർ 3, DYFI സ്ഥാപക ദിനം. 1980 നവംബർ 1 മുതൽ 3 വരെ പഞ്ചാബിലെ ലുധിയാനയിലായിരുന്നു രൂപീകരണ സമ്മേളനം. ഡി വൈ എഫ് ഐ ക്ക് ഊർജ്ജം പകർന്ന വിപ്ലവ യുവജന പ്രസ്ഥാനമാണ് നൗ ജവാൻ ഭാരത് സഭ. ധീരദേശാഭിമാനികളായ ഭഗത് സിംഗ്, യശ്പാൽ, സുഖ്ദേവ് തുടങ്ങിയവരുടെ നേതൃത്വത്തിൽ 1926-ലാണ് നൗജവാൻ ഭാരത് സഭ സ്ഥാപിക്കപ്പെട്ടത്. യുവാക്കളെ ബ്രട്ടീഷ് വിരുദ്ധ പോരാട്ടത്തിന് അണി നിരത്തുകയായിരുന്നു ഉദ്ദേശം. മതേതരത്വ ശാസ്ത്രീയ ചിന്തകളിലേക്ക് അവരെ പ്രചോദിപ്പിക്കുക എന്നതും ഈ വിപ്ലവ സംഘടനയുടെ പ്രഖ്യാപിത ലക്ഷ്യമായിരുന്നു.
ഒരു നൂറ്റാണ്ടിന്റെ വിപ്ലവ സ്മരണ പൂർത്തിയാക്കുന്ന നൗജവാൻ ഭാരത് സഭയ്ക്ക് സ്ഥാപക ദിനത്തിൽ ഡി.വൈ.എഫ്.ഐ ആദരമർപ്പിക്കുകയാണ്. സാമ്രാജ്യത്വ ശക്തികൾക്കെതിരെ പോരാടാൻ ഇന്ത്യൻ യുവതയെ സജ്ജരാക്കിയ വിപ്ലവ പ്രസ്ഥാനമായിരുന്നു നൗജവാൻ ഭാരത് സഭ. സാമ്രാജ്യത്വ ശക്തികൾക്കെതിരെ പോരാടാൻ ഇന്ത്യൻ യുവതയെ സജ്ജരാക്കിയ ആ വീര വിപ്ലവകാരികളുടെ പൈതൃകം മുന്നോട്ട് കൊണ്ടുപോകാനുള്ള പ്രതിജ്ഞ പുതുക്കാനുള്ള അവസരം കൂടിയാണിത്.
DYFI യുടെ സ്ഥാപക ദിനാചരണം, നൗജവാൻ ഭാരത് സഭയുടെ ശതവാർഷികാചരണ വേദി കൂടിയാകുമ്പോൾ, മാറിയ കാലത്തെ യുവജന പോരാട്ടങ്ങൾക്ക് അത് കൂടുതൽ കരുത്തും ദിശാബോധവും നൽകുമെന്നുറപ്പാണ്.ഇന്ന് ഡി വൈ എഫ് ഐ രൂപീകരണ ദിനത്തിൽ ഈ പ്രസ്ഥാനം പിറവിയെടുത്ത ലുധിയനയിൽ മഹാ സമ്മേളനം നടക്കും.









0 comments