തേയിലത്തോട്ടത്തിലെ കിണറ്റിൽ കടുവയുടെ ജഡം

ഗൂഡല്ലൂർ: നീലഗിരി കോത്തഗിരിയിൽ സോളൂർ മട്ടം സ്വകാര്യ തേയിലത്തോട്ടത്തിലെ കിണറ്റിൽ കടുവയുടെ ജഡം കണ്ടെത്തി. ദുർഗന്ധം വമിച്ചതിനെ തുടർന്ന് തൊഴിലാളികൾ നടത്തിയ പരിശോധനയിലാണ് സംഭവം പുറത്തറിയുന്നത്. ഏകദേശം 20 അടി ആഴമുള്ള കിണറ്റിലാണ് കടുവയുടെ ജഡം കണ്ടെത്തിയത്. വന്യജീവികളെയോ വളർത്തുമൃഗങ്ങളെയോ ഓടിക്കുന്നതിനിടയിൽ കിണറ്റിൽ വീണതാകാനാണ് സാധ്യതയെന്ന് വനംവകുപ്പ് ഉദ്യോഗസ്ഥർ പറഞ്ഞു.
വിവരമറിഞ്ഞ് വനംവകുപ്പ് ഉദ്യോഗസ്ഥർ ഉടൻ സ്ഥലത്തെത്തി ജഡം കിണറ്റിൽനിന്ന് പുറത്തെടുത്തു. പോസ്റ്റ്‌മോർട്ടം നടപടികൾക്ക് ശേഷമേ മരണകാരണം വ്യക്തമാകു. സംഭവത്തെക്കുറിച്ച് വനംവകുപ്പ് അന്വേഷണം ആരംഭിച്ചു.









0 comments