കശ്മീരിൽ ട്രക്ക് കൊക്കയിൽവീണ് 4 ജവാൻമാർ കൊല്ലപ്പെട്ടു

ശ്രീനഗർ> ജമ്മു കശ്‌മീർ ബാന്ദിപുരയിൽ സൈനിക ട്രക്ക് കൊക്കയിലേക്ക് മറിഞ്ഞ് നാല് ജവാൻമാർ കൊല്ലപ്പെട്ടു. രണ്ടു പേർക്ക് പരിക്കേറ്റു. മോശം കാലാവസ്ഥയും ദൂരക്കാഴ്‌ച കുറഞ്ഞതുമാണ് അപകടത്തിലേക്ക് നയിച്ചത്. സദർകൂട്ട് പായേൻ പ്രദേശത്തെ റോഡിൽനിന്ന് തെന്നി ട്രക്ക് കൊക്കയിലേക്ക് വീഴുകയായിരുന്നു.
പ്രദേശവാസികളുടെ സഹായത്തോടെ ഉടൻ രക്ഷാപ്രവർത്തനം നടത്തി. പരിക്കേറ്റവരെ ശ്രീനഗറിലെ ആശുപത്രിയിലേക്ക് മാറ്റി. കഴിഞ്ഞ ഡിസം ബർ 24ന് പൂഞ്ചിൽ സൈനിക വാഹനം 300 അടി താഴ്‌ചയുള്ള കൊക്കയിലേക്ക് വീണ് അഞ്ച് ജവാൻമാർ കൊല്ലപ്പെട്ടു, നവംബർ നാലിന് രജൗരിയിൽ സമാന സംഭവത്തിൽ ഒരു ജവാനും.
ശ്രീനഗർ ഉൾപ്പെടെ കശ്‌മീരിലെ മിക്ക ഭാഗങ്ങളിലും കനത്ത മഞ്ഞുവീഴ്‌ച തുടരുകയാണ്. മൂടൽമഞ്ഞ് ശ്രീനഗറിൽ വിമാന സർവീസിനെയും റോഡ് ഗതാഗതത്തെയും ബാധിച്ചിട്ടുണ്ട്.









0 comments