ധർമ്മസ്ഥല സംഭവം: തെരച്ചിൽ കൂടുതൽ വനമേഖലയിലേക്ക്

സ്വന്തം ലേഖകന്‍
Published on Aug 10, 2025, 01:16 AM | 1 min read
ധർമസ്ഥല : ധർമസ്ഥലയിൽ പ്രത്യേക അന്വേഷക സംഘത്തിന്റെ തിരച്ചിൽ കൂടുതൽ വനമേഖലയിലേക്ക്. കല്ലേരി വനമേഖലയിലാണ് മൃതദേഹ അവശിഷ്‌ടങ്ങൾക്കായി ശനിയാഴ്‌ച കുഴിച്ചു പരിശോധന നടത്തിയത്.
ധർമസ്ഥല ക്ഷേത്രത്തിനടുത്ത് കല്ലേരി പെട്രോൾ പമ്പിന് സമീപം പതിനഞ്ചാമതായി മാർക്കു ചെയ്‌ത സ്ഥലത്ത് തിരഞ്ഞെങ്കിലും ഒന്നും കണ്ടെത്താനായില്ല.
അതിനിടെ വെളിപ്പെടുത്തൽ നടത്തിയ സാക്ഷി മൃതദേഹം കഴിച്ചിടുന്നത് കണ്ടുവെന്ന അവകാശവാദവുമായി പ്രദേശവാസിയായ സ്‌ത്രീ കൂടി രംഗത്തെത്തി. മൃതദേഹം കുഴിച്ചിട്ടശേഷം ഇയാൾ വെള്ളം ചോദിച്ചെന്നും സ്ഥലം കൃത്യമായി ഓർമയില്ലെന്നുമാണ് മൊഴി. നേരത്തെ ആറുപേർ സമാന അവകാശവാദവുമായി എത്തിയിരുന്നു.
പ്രദേശത്ത് മാധ്യമങ്ങളുമായി സംഘർഷമുണ്ടായ ശേഷം കനത്ത സുരക്ഷയിലാണ് സാക്ഷിയെ തിരച്ചിലിനെത്തിക്കുന്നത്. സാക്ഷിയെ അറസ്റ്റ്ചെയ്‌ത് കസ്റ്റഡിയിൽ വയ്‌ക്കണമെന്ന ആവശ്യപ്പെട്ട് ചില അഭിഭാഷകർ എസ്ഐടിയെ സമീപിച്ചെങ്കിലും അന്വേഷക സംഘം അംഗീകരിച്ചിട്ടില്ല.
എസ്ഐടി ഓഫീസ് പ്രത്യേക പൊലീസ് സ്റ്റേഷനാക്കി എസ്ഐടി ഓഫീസ് പ്രവർത്തിക്കുന്ന സ്ഥലം പ്രത്യേക പൊലീസ് സ്റ്റേഷനാകും. കൂടുതൽ സാക്ഷികൾ മൊഴി നൽകാനെത്തിയതോടെ, അതുകൂടി സ്വീകരിക്കാനാണ് പൊലീസ് സ്റ്റേഷൻ പദവി നൽകിയത്. ധർമസ്ഥലയിൽ കാണാതായെന്ന് പറയുന്ന എല്ലാ പരാതികളും ഇവിടെ സ്വീകരിക്കും.









0 comments