കൃത്യമായി 
സമിതിയുണ്ടാക്കിയത്‌ 
സിപിഐ എംമാത്രം

രാഷ്‌ട്രീയ പാർടികൾക്കും 
‘പോഷ്‌ നിയമം’
ബാധകമാക്കണം ; സുപ്രീംകോടതിയിൽ ഹർജി

The POSH Act bail in supreme court
വെബ് ഡെസ്ക്

Published on Jul 25, 2025, 02:30 AM | 1 min read


ന്യൂഡൽഹി

തൊഴിലിടത്തെ സ്‌ത്രീകൾക്കെതിരായ ലൈംഗിക പീഡന നിരോധന നിയമം (‌പോഷ്‌ നിയമം) രാജ്യത്തെ രാഷ്‌ട്രീയ പാർടികൾക്കും ബാധകമാക്കണമെന്നാവശ്യപ്പെട്ട്‌ സുപ്രീംകോടതിയിൽ ഹർജി. ബിജെപി, കോൺഗ്രസ്‌, സിപിഐ എം, എഎപി, ടിഎംസി, എഎപി തുടങ്ങിയ പാർടികളെയും കേന്ദ്രസർക്കാർ തെരഞ്ഞെടുപ്പ്‌ കമീഷനെയും മലയാളി അഭിഭാഷക എം ജി യോഗമായ സമര്‍പ്പിച്ച റിട്ട് ഹര്‍ജിയില്‍ കക്ഷി ചേർത്തു.


ആഭ്യന്തര പരാതി സെല്ലുകൾ (ഐസിസി) പാർടികളിൽ വേണമെന്നും ആവശ്യമുണ്ട്‌. സിപിഐ എം മാത്രമാണ്‌ പുറത്തുനിന്നുള്ളവരെ ഉൾപ്പെടുത്തി ഐസിസികൾ രൂപീകരിച്ചതെന്ന്‌ ഹർജിയിൽ എടുത്തുപറഞ്ഞു. ബിജെപിയിൽ ഐസിസി രൂപീകരിച്ചിട്ടില്ലന്നും ഇപ്പോഴും അച്ചടക്ക സമിതിക്ക്‌ പരാതികൾ നൽകുകയാണെന്നും ചൂണ്ടിക്കാട്ടി. പ്രൊഫഷണൽ കോൺഗ്രസിൽ ഐസിസികൾ രുപീകരിച്ചുവെങ്കിലും അഖിലേന്ത്യ കോൺഗ്രസ്‌ കമ്മിറ്റിയിലേക്ക്‌ വ്യാപിപ്പിച്ചിട്ടില്ല –ഹർജിയിൽ പറഞ്ഞു.



deshabhimani section

Related News

View More
0 comments
Sort by

Home