റിപ്പബ്ലിക് ദിനാഘോഷങ്ങൾക്കൊരുങ്ങി രാജ്യം; ഇൻഡോനേഷ്യൻ പ്രസിഡന്‍റ് മുഖ്യാതിഥി

republicindonesia
വെബ് ഡെസ്ക്

Published on Jan 25, 2025, 07:43 PM | 1 min read

ന്യൂ ഡൽഹി: 76ാം റിപ്പബ്ലിക് ദിനാഘോഷത്തിന് ഒരുങ്ങി രാജ്യം. നാളത്തെ പരേഡിൽ ഇൻഡോനേഷ്യൻ പ്രസിഡന്‍റ് പ്രബോവോ സുബിയാന്തോയാണ് മുഖ്യാതിഥി. കരവ്യോമനാവികസേനകളുടെ പ്രകടനത്തിനൊപ്പം വിവിധ സംസ്ഥാനങ്ങളുടെയടക്കം 31 നിശ്ചലദൃശ്യങ്ങൾ പരേഡിനൊപ്പം അണിനിരക്കും. ഓരോ വര്‍ഷവും ഒരു പ്രത്യേക പ്രമേയത്തെ അടിസ്ഥാനമാക്കിയാണ് നിശ്ചലദൃശ്യങ്ങള്‍ അവതരിപ്പിക്കുന്നത്. ‘സുവർണ ഭാരതം: പൈതൃകവും വികസനവും’ എന്നതാണ് ഈ വർഷത്തെ നിശ്ചലദൃശ്യങ്ങളുടെ പ്രമേയം. ഇത്തവണ ഇന്ത്യൻ കരസേനയ്ക്കൊപ്പം പരേഡിന് ഇൻഡോനേഷ്യൻ കരസേനയും അണിനിരക്കുമെന്നതാണ് മറ്റൊരു പ്രത്യേകത.


ഇത്തവണത്തെ പരേഡില്‍ 15 സംസ്ഥാനങ്ങളും കേന്ദ്രഭരണ പ്രദേശങ്ങളുമാണ് പങ്കെടുക്കുന്നത്. ഇതിനു പുറമെ വിവിധ മന്ത്രാലയങ്ങളും തങ്ങളുടെ നിശ്ചലദൃശ്യങ്ങള്‍ അവതരിപ്പിക്കുന്നുണ്ട്. റിപ്പബ്ലിക് ദിനാഘോഷത്തിന്റെ പശ്ചാത്തലത്തിൽ ഡൽഹിയിൽ കനത്ത സുരക്ഷയാണ് ഒരുക്കിയിരിക്കുന്നത്. പാർലമെന്റ് ഉൾപ്പെടെ ഡൽഹിയിലെ തന്ത്രപ്രധാന മേഖലകളെല്ലാം കനത്ത സുരക്ഷയിലാണ്. ജമ്മു കശ്മീരിലും സുരക്ഷ വർധിപ്പിച്ചു. കേന്ദ്ര സർക്കാരിന്റെ ക്ഷണം സ്വീകരിച്ച് വിദേശ പ്രതിനിധികൾ അടക്കം ഡെൽഹിയിൽ എത്തിയിട്ടുണ്ട്.



deshabhimani section

Related News

View More
0 comments
Sort by

Home