ആശാ വർക്കർമാരുടെ പ്രവർത്തനങ്ങൾക്ക് പ്രതിമാസം കേന്ദ്രം നൽകുന്നത് 2000 രൂപ

ന്യൂഡൽഹി: രാജ്യത്തെ ആശാ വർക്കർമാരുടെ പ്രവർത്തനങ്ങൾക്ക് പ്രതിമാസം കേന്ദ്ര സർക്കാർ നൽകുന്നത് 2000 രൂപയെന്ന് കേന്ദ്ര ആരോഗ്യ കുടംബ ക്ഷേമ മന്ത്രി ജെ പി നദ്ദ. ദേശീയ ആരോഗ്യ പരിപാടികൾക്ക് കീഴിലുള്ള വിവിധ പ്രവർത്തനങ്ങളിലെ പ്രകടനങ്ങൾ അടിസ്ഥാനമാക്കിയുള്ള പ്രോത്സാഹനമായാണ് മറ്റ് ആനുകൂല്യങ്ങൾ അനുവദിക്കുന്നതെന്നും മന്ത്രി രാജ്യസഭയിൽ വ്യക്തമാക്കി.
ദേശീയ ആരോഗ്യ ദൗത്യത്തിന് കീഴിൽ സംസ്ഥാന/ കേന്ദ്ര ഭരണ പ്രദേശങ്ങളിലെ ആരോഗ്യ പദ്ധതികൾ നടപ്പിലാക്കുന്നതിനാവശ്യമായ സാങ്കേതികവും സാമ്പത്തികവുമായ പിന്തുണയാണ് കേന്ദ്ര സർക്കാർ നൽകുന്നതെന്നാണ് രാജ്യസഭയിൽ ഹാരിസ് ബീരാന്റെ ചോദ്യത്തിന് മന്ത്രി നദ്ദ മറുപടി നൽകിയത്. 2022 സെപ്റ്റംബറിലാണ് കേന്ദ്ര സർക്കാർ ആശകൾക്ക് അധിക ഇൻസന്റീവ് അനുവദിച്ചതെന്നും മന്ത്രി പറഞ്ഞു.
ആശ വർക്കർമാരുടെ പ്രശ്നങ്ങൾ പരിശോധിക്കുന്നുണ്ടെന്നും ധനസഹായം വർധിപ്പിക്കുമെന്നും മന്ത്രി അവകാശപ്പെട്ടു. പി സന്തോഷ് കുമാർ എംപിയുടെ ചോദ്യങ്ങൾക്ക് രാജ്യസഭയിൽ മറുപടി നൽകുമ്പോഴാണ് കേന്ദ്രമന്ത്രി ഇക്കാര്യം അറിയിച്ചത്.









0 comments