ജമ്മു കശ്മീരിൽ തീവ്രവാദികളും സുരക്ഷാ സേനയും തമ്മിൽ ഏറ്റുമുട്ടൽ; സൈനികന് പരിക്ക്

ജമ്മുകശ്‌മീർ: ജമ്മു കശ്മീരിലെ പൂഞ്ച് ജില്ലയിലെ തീവ്രവാദികളും സുരക്ഷാ സേനയും തമ്മിൽ ഏറ്റുമുട്ടൽ നടന്നതായി അധികൃതർ അറിയിച്ചു.
തീവ്രവാദികളുടെ സാന്നിധ്യത്തെക്കുറിച്ചുള്ള വിവരത്തെത്തുടർന്ന് സുരക്ഷാ സേന തിങ്കൾ രാത്രി സുരൻകോട്ടിലെ ലസാന ഗ്രാമത്തിൽ തിരച്ചിൽ നടത്തുന്നതിനിടെയാണ് വെടിവയ്പ്പ് ഉണ്ടായതെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു. വെടിവയ്പ്പിൽ ഒരു സൈനികന് പരിക്കേറ്റതായും തുടർന്ന് ആശുപത്രിയിലേക്ക് മാറ്റിയതായും ഉദ്യോഗസ്ഥർ അറിയിച്ചു.
സംഭവസ്ഥലത്ത് കൂടുതൽ സൈനികരെ വിന്യസിച്ചിട്ടുണ്ട്. തീവ്രവാദികൾ രക്ഷപ്പെടുന്നത് തടയാൻ തിരച്ചിൽ തുടരുകയാണെന്ന് ആർമിയുടെ ജമ്മു ആസ്ഥാനമായുള്ള വൈറ്റ് നൈറ്റ് കോർപ്സ് എക്‌സിൽ കുറിച്ചു.









0 comments